ആപ്പിള്‍ മൂന്നാം തലമുറ സ്മാര്‍ട്ട്‌ വാച്ച് ഈ വര്‍ഷം അവസാനത്തോടെയെന്ന് റിപ്പോര്‍ട്ട്; സിം കാര്‍ഡ് സ്ലോട്ട് ഉണ്ടാവുമെന്ന പ്രതീക്ഷയോടെ ആരാധകര്‍

July 26, 2017, 3:25 pm

ആപ്പിള്‍ മൂന്നാം തലമുറ സ്മാര്‍ട്ട്‌ വാച്ച് ഈ വര്‍ഷം അവസാനത്തോടെയെന്ന് റിപ്പോര്‍ട്ട്; സിം കാര്‍ഡ് സ്ലോട്ട് ഉണ്ടാവുമെന്ന പ്രതീക്ഷയോടെ ആരാധകര്‍
Devices

ഈ വര്‍ഷം അവസാനത്തോടെ ആപ്പിള്‍ സ്മാര്‍ട്ട്‌വാച്ചിന്‍റെ മൂന്നാം തലമുറ മോഡല്‍ ഇറങ്ങുമെന്ന് ചൈനീസ് വെബ്സൈറ്റ് റിപ്പോര്‍ട്ട്. ആപ്പിളിന്‍റെ നോട്ടുബുക്കുകളും സര്‍വുകളും മറ്റും നിര്‍മ്മിക്കുന്ന കമ്പനിയായ 'ക്വാണ്ട' തന്നെയായിരിക്കും ഇതും നിര്‍മ്മിക്കുക എന്നും സൈറ്റില്‍ പറയുന്നു. ഈ തായ്‌വാന്‍ കമ്പനിയായിരുന്നു ആപ്പിളിന്‍റെ ആദ്യത്തേതും രണ്ടാമത്തേതും തലമുറയില്‍ പെട്ട മോഡലുകള്‍ നിര്‍മിച്ചത്.

ഈ വര്‍ഷം അവസാനത്തോടെയാണ് ആപ്പിളിന്‍റെ ഈ മൂന്നാം തലമുറ വാച്ച് എത്തുക എന്നാണ് ഊഹാപോഹങ്ങള്‍. ആപ്പിള്‍ ഇതുവരെ കൃത്യമായ തീയതിയൊന്നും അറിയിച്ചിട്ടില്ല. സെപ്റ്റംബറില്‍ എത്തുന്ന ആപ്പിള്‍ ഐഫോണ്‍ 8 നോടൊപ്പമായിരിക്കും ഈ സ്മാര്‍ട്ട്‌വാച്ച് എത്തുക എന്നായിരുന്നു മുന്‍പേ പറഞ്ഞു കേട്ടത്.

പുതിയ വാച്ചിന്‍റെ പെര്‍ഫോമന്‍സ്, ബാറ്ററി ലൈഫ് എന്നിവ കൂടുതലായിരിക്കും. മികച്ച ഇമേജ് ക്വാളിറ്റി ഉറപ്പുവരുത്താന്‍ മൈക്രോ എല്‍ ഇ ഡി ഡിസ്പ്ലേകള്‍ ഉപയോഗിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മൊബൈല്‍ കണക്റ്റിവിറ്റിക്കായി സിം കാര്‍ഡ് ഇട്ട് ഉപയോഗിക്കാവുന്ന വാച്ച് ആയിരിക്കും ഇത് എന്നും പറഞ്ഞിരുന്നു. ഏറ്റവും കൂടുതല്‍ ആളുകള്‍ ആഗ്രഹിക്കുന്ന ഫീച്ചര്‍ ആണിത്.

ധരിക്കാവുന്ന തരം ഗാഡ്ജറ്റുകളുടെ വിപണി പൊതുവേ കുറയുകയാണ്. എങ്കിലും ആപ്പിള്‍ ഈ മേഖലയിലും ഒരിക്കലും താഴോട്ട് പോയിട്ടില്ല.