അസൂസ് സെന്‍ഫോണ്‍ 3 മാക്സ് 5.5 സ്മാര്‍ട്ട്‌ഫോണിന് 2000 രൂപവിലക്കുറവ്

September 25, 2017, 3:30 pm


അസൂസ് സെന്‍ഫോണ്‍ 3 മാക്സ് 5.5 സ്മാര്‍ട്ട്‌ഫോണിന് 2000 രൂപവിലക്കുറവ്
Devices
Devices


അസൂസ് സെന്‍ഫോണ്‍ 3 മാക്സ് 5.5 സ്മാര്‍ട്ട്‌ഫോണിന് 2000 രൂപവിലക്കുറവ്

അസൂസ് സെന്‍ഫോണ്‍ 3 മാക്സ് 5.5 സ്മാര്‍ട്ട്‌ഫോണിന് 2000 രൂപവിലക്കുറവ്

ഉത്സവസീസണില്‍ വില കുറച്ച് അസൂസ് സ്മാര്‍ട്ട്‌ഫോണും തങ്ങളുടെ സാന്നിധ്യം അറിയിക്കുകയാണ്. ഈ ദീപാവലിക്കാലത്ത് തായ് വാന്‍ കമ്പനിയായ അസൂസ് സെന്‍ഫോണ്‍ 3 മാക്സ് 5.5 സ്മാര്‍ട്ട്‌ഫോണിന് 2000 രൂപ വില കുറച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ 14,999 രൂപ ആയിരുന്ന ഈ ഫോണ്‍ ഇപ്പോള്‍ 12,999 രൂപയ്ക്ക് ലഭ്യമാണ്.

ഫ്ലിപ്പ്കാര്‍ട്ട്, ആമസോണ്‍,സ്നാപ്ഡീല്‍ മുതലായ ഓണ്‍ലൈന്‍ വെബ്സൈറ്റുകളില്‍ പുതിയ ഓഫര്‍ ലഭിക്കും. കൂടാതെ കമ്പനിയുടെ ഔട്ട്‌ലറ്റുകള്‍ അടക്കമുള്ള റീട്ടയില്‍ സ്റ്റോറുകളിലും ലഭിക്കും. രണ്ടു വാരിയന്റുകളിലാണ് ഈ ഫോണ്‍ ഇറങ്ങുന്നത്. ഇതില്‍ ZC553കെഎല്‍ എന്ന മോഡല്‍ എത്തുന്നത് ഇന്‍ബില്‍ട്ട് ബ്ലൂലൈറ്റ് ഫില്‍ട്ടറോടു കൂടിയാണ്. ഒക്ടാകോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 430 പ്രോസസ്സര്‍ ആണ് ഇതില്‍ ഉള്ളത്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128ജിബി വരെ വികസിപ്പിക്കാവുന്ന 32ജിബി ഇന്‍ബില്‍റ്റ് മെമ്മറി ആണ് ഇതിനുള്ളത്.

കൂടാതെ 16എംപി പിന്‍ക്യാമറ, ഡ്യുവല്‍ എല്‍.ഇ.ഡി ഫ്ലാഷ്, ഫേസ് ഡിറ്റക്ഷന്‍ ഓട്ടോഫോക്കസ്, ഇലക്ട്രോണിക് ഇമേജ് സ്റ്റബിലൈസേഷന്‍ തുടങ്ങിയ സവിശേഷതകളും ഉണ്ട്. വീഡിയോ ചാറ്റിനായി 8എംപി മുന്‍ക്യാമറയും ഉണ്ട്. 4,100എംഎഎച്ച് ബാറ്ററിയാണ് ഇതിനു കരുത്തു പകരുന്നത്. അസൂസ് സെന്‍ഫോണ്‍ മാക്സ് 3.5.5 ആവട്ടെ 6.0.1 മാര്‍ഷ്മല്ലോയിലാണ് പ്രവര്‍ത്തിക്കുന്നത്. 4ജി എല്‍റ്റിഇ 3ജി റാം, ഫിംഗര്‍പ്രിന്‍റ് സെന്‍സര്‍ തുടങ്ങിയ സവിശേഷതകളും ഉണ്ട്. 32 ജിബി ഇന്‍ബില്‍ട്ട് മെമ്മറിയും ഉണ്ട് ഈ ഫോണിന്.