മൊബൈല്‍ ഫോണില്‍ നിര്‍ദേശങ്ങള്‍ നല്‍കാന്‍ സ്മാര്‍ട്ട്‌ മോതിരവുമായി ഒറിഗാമി ലാബ്സ്

July 22, 2017, 3:40 pm

മൊബൈല്‍ ഫോണില്‍ നിര്‍ദേശങ്ങള്‍ നല്‍കാന്‍ സ്മാര്‍ട്ട്‌ മോതിരവുമായി ഒറിഗാമി ലാബ്സ്
Devices
Devices

മൊബൈല്‍ ഫോണില്‍ നിര്‍ദേശങ്ങള്‍ നല്‍കാന്‍ സ്മാര്‍ട്ട്‌ മോതിരവുമായി ഒറിഗാമി ലാബ്സ്

മൊബൈല്‍ ഫോണില്‍ നിര്‍ദേശങ്ങള്‍ നല്‍കാന്‍ സ്മാര്‍ട്ട്‌ മോതിരവുമായി ഒറിഗാമി ലാബ്സ്

കണ്ണിനോ കൈക്കോ വല്ല അപകടവും പറ്റി എന്നിരിക്കട്ടെ. ഇങ്ങനെയുള്ള സമയങ്ങളില്‍ സ്മാര്‍ട്ട്‌ഫോണ്‍ എങ്ങനെ ഉപയോഗിക്കും? ടെക് സ്റ്റാര്‍ട്ടപ്പായ ഒറിഗാമി ലാബ്സ് ഇപ്പോള്‍ ഇതിനും മാര്‍ഗമുണ്ടാക്കിയിട്ടുണ്ട്. കൈകള്‍ ഉപയോഗിക്കാതെ സ്മാര്‍ട്ട്‌ഫോണ്‍ കണ്‍ട്രോള്‍ ചെയ്യുന്ന 'സ്മാര്‍ട്ട്‌ റിംഗ്' വികസിപ്പിച്ചിരിക്കുകയാണ് ഇവരിപ്പോള്‍.

ബ്ലൂടൂത്ത് ഉപയോഗിച്ചാണ് 'ORII' എന്ന് പേരിട്ടിരിക്കുന്ന ഈ സ്മാര്‍ട്ട്‌ മോതിരം പ്രവര്‍ത്തിക്കുന്നത്. വോയ്സ് കമാന്‍ഡുകള്‍ വഴി ഫോണ്‍ നിയന്ത്രിക്കാന്‍ ഈ സ്മാര്‍ട്ട്‌ റിംഗ് വഴി സാധിക്കും.

കിക്ക്സ്റ്റാര്‍ട്ടര്‍ ഡോട്ട്‌കോമില്‍ 99 ടോളറിന് ഈ റിംഗ് ലഭ്യമാക്കിയിട്ടുണ്ട്. കോളുകള്‍ ചെയ്യാനും മെസേജുകള്‍ അയക്കാനും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌ ചെയ്യാനുമെല്ലാം ഫോണിനു വേണ്ട നിര്‍ദേശങ്ങള്‍ ഇതിലൂടെ നല്‍കാം. ഫോണില്‍ പ്ലേ ചെയ്യുന്ന ശബ്ദങ്ങള്‍ ഈ മോതിരത്തിലൂടെ കേള്‍ക്കുകയും ചെയ്യാം.

സിറി, ഗൂഗിള്‍ അസിസ്റ്റന്റ് തുടങ്ങിയവയുമായി ഇത് ചേര്‍ന്നു പ്രവര്‍ത്തിക്കും. ഇവയ്ക്കുള്ള ശബ്ദനിര്‍ദേശങ്ങള്‍ ഈ ആപ്പിലൂടെ നല്‍കാം.