എസന്‍ഷ്യല്‍ ഫോണ്‍ ഇനി വെറൈസനിലും പ്രവര്‍ത്തിക്കുമെന്ന് കമ്പനി

September 18, 2017, 3:16 pm

എസന്‍ഷ്യല്‍ ഫോണ്‍ ഇനി വെറൈസനിലും പ്രവര്‍ത്തിക്കുമെന്ന് കമ്പനി
Devices
Devices

എസന്‍ഷ്യല്‍ ഫോണ്‍ ഇനി വെറൈസനിലും പ്രവര്‍ത്തിക്കുമെന്ന് കമ്പനി

എസന്‍ഷ്യല്‍ ഫോണ്‍ ഇനി വെറൈസനിലും പ്രവര്‍ത്തിക്കുമെന്ന് കമ്പനി

ആന്‍ഡ്രോയ്ഡ് ഉണ്ടാക്കിയ ആന്‍ഡി റൂബിന്‍റെ സ്വന്തം ഫോണായ എസന്‍ഷ്യല്‍ ഇപ്പോള്‍ വെറൈസന്‍ നെറ്റ്വര്‍ക്കിലും ലഭ്യമാവും. ഇതോടെ യു.എസില്‍ സ്പ്രിന്‍റ്, എടി ആന്‍ഡ്‌ ടി, ടി മൊബൈല്‍, വെറൈസന്‍ എന്നിങ്ങനെ നാലു പ്രധാന ക്യാരിയറുകളില്‍ ഈ ഫോണ്‍ ഉപയോഗിക്കാം.

അവതരിപ്പിച്ചപ്പോള്‍ തന്നെ മൂന്നു പ്രധാന നെറ്റ്വര്‍ക്കുകളിലും ഈ ഫോണ്‍ ഉപയോഗിക്കാന്‍ സാധിക്കുമായിരുന്നു. ഇപ്പോള്‍ വെറൈസനില്‍ കൂടി ഉപയോഗിക്കുന്നതിനുള്ള സര്‍ട്ടിഫിക്കേഷന്‍ ജോലികള്‍ തീര്‍ക്കുന്ന തിരക്കിലാണ് കമ്പനി. വെറൈസനില്‍ ഇനി എസന്‍ഷ്യല്‍ ഫോണ്‍ ഉപയോഗിക്കാമെന്ന് കമ്പനി ട്വീറ്റും ചെയ്തിട്ടുണ്ട്.

പുതിയ ഹൈ എന്‍ഡ് ഓഡിയോ ആക്സസറി ഇറക്കാനുള്ള പദ്ധതിയുമായി മുന്നോട്ടു പോവുകയാണ് എസന്‍ഷ്യല്‍ ഫോണ്‍ കമ്പനിയെന്ന് ഈയാഴ്ച വാര്‍ത്തകള്‍ ഉണ്ടായിരുന്നു. 3.5 mm ജാക്ക് ഉള്ള നൂതനമായ ഒന്നായിരിക്കും ഇതെന്ന് കമ്പനി പറയുന്നു. കൂടാതെ പുതിയ ക്യാമറകള്‍ പുറത്തിറക്കാനും ആലോചിക്കുന്നുണ്ട് കമ്പനി.