ജിപിഎസ് ,ഹൃദയമിടിപ്പ്‌ പരിശോധിക്കുന്ന സെന്‍സര്‍; 15,999 രൂപയ്ക്ക് ഫോര്‍റണ്ണര്‍ സ്മാര്‍ട്ട്‌ വാച്ച് ഇറങ്ങി

July 19, 2017, 11:22 am

ജിപിഎസ് ,ഹൃദയമിടിപ്പ്‌ പരിശോധിക്കുന്ന സെന്‍സര്‍; 15,999 രൂപയ്ക്ക് ഫോര്‍റണ്ണര്‍ സ്മാര്‍ട്ട്‌ വാച്ച് ഇറങ്ങി
Devices

ഗാര്‍മിന്‍ കമ്പനിയുടെ പുതിയ സ്മാര്‍ട്ട്‌ വാച്ച് ഇന്ത്യയില്‍ ഇറങ്ങി. 'ഫോര്‍റണ്ണര്‍ 35‍' എന്ന് പേരുള്ള ഈ വാച്ചില്‍ ജിപിഎസ്, ഹാര്‍ട്ട് റേറ്റ് സെന്‍സര്‍ എന്നിവയെല്ലാം ഉണ്ട്. ഇപ്പോള്‍ പേടിഎം മാളില്‍ ഇത് 15,999 രൂപയ്ക്ക് വില്‍പ്പനയ്ക്കെത്തിയിട്ടുണ്ട് . ബ്ലാക്ക്, ലൈംലൈറ്റ്, ഫ്രോസ്റ്റ് ബ്ലൂ, വൈറ്റ് നിറങ്ങളില്‍ ലഭ്യമാണ്.

ഇരുപത്തിനാല് മണിക്കൂറും ഹൃദയമിടിപ്പ്‌ പരിശോധിക്കുന്ന സെന്‍സര്‍ ആണ് ഇതില്‍. ഓടുമ്പോള്‍ വേഗതയും ദൂരവും എത്ര അടി നടന്നുവെന്നും എത്ര കലോറി എരിച്ചു കളഞ്ഞുവെന്നുമെല്ലാം ഇതില്‍ കാണിക്കും. സ്മാര്‍ട്ട്‌ നോട്ടിഫിക്കേഷനുകളും മ്യൂസിക് കണ്ട്രോളുമെല്ലാം ഇതിനുണ്ട്. വലിയ റെസല്യൂഷനുള്ള ഡിസ്പ്ലേ ആണ് ഇതിനുള്ളത്.

വീട്ടിനുള്ളില്‍ ഓടുമ്പോഴും സൈക്ലിംഗ് ചെയ്യുന്ന സമയത്തും നടക്കുമ്പോഴും കാര്‍ഡിയോ എക്സര്‍സൈസ് സമയത്തുമെല്ലാം വ്യത്യസ്ത പ്രൊഫൈലുകള്‍ ഈ വാച്ചിലുണ്ട്. ഗാര്‍മിന്‍ കണക്റ്റ് മൊബൈല്‍ ആപ്പ് ഉപയോഗിച്ച് സ്മാര്‍ട്ട്‌വാച്ച് മൊബൈലുമായി കണക്റ്റ് ചെയ്യാം. എക്സര്‍സൈസ് വിവരങ്ങളും മറ്റും അതാതു സമയം സുഹൃത്തുക്കളുമായി പങ്കുവയ്ക്കാം. ഒറ്റത്തവണ ചാര്‍ജ് ചെയ്‌താല്‍ ഒന്‍പതു ദിവസം ഇത് ഓടും.