വായുവില്‍ മെയിലുകളും മെസേജുകളും കാണാം, ഗൂഗിള്‍ ഗ്ലാസ്‌ വീണ്ടുമെത്തുന്നു; ഇത്തവണ ജോലിക്കാര്‍ക്ക് വേണ്ടി

July 19, 2017, 12:17 pm

വായുവില്‍ മെയിലുകളും മെസേജുകളും കാണാം, ഗൂഗിള്‍ ഗ്ലാസ്‌ വീണ്ടുമെത്തുന്നു; ഇത്തവണ ജോലിക്കാര്‍ക്ക് വേണ്ടി
Devices

ഒരിക്കല്‍ പരാജയപ്പെട്ടെങ്കിലും തളരാതെ രണ്ടു വര്‍ഷത്തിനു ശേഷം വീണ്ടുമെത്തുകയാണ് ഗൂഗിള്‍ ഗ്ലാസ്‌. ഇത്തവണ ജോലി ചെയ്യുന്നവര്‍ക്ക് വേണ്ടി പ്രത്യേകം ഡിസൈന്‍ ചെയ്താണ് ഈ 'ഇന്‍റര്‍നെറ്റ് കണ്ണട'യുടെ വരവ്. കണ്ണടപോലെ ധരിക്കാവുന്ന ഉപകരണത്തിന്റെ സഹായത്തോടെ, ഇന്റര്‍നെറ്റിന്റെ മാസ്മരലോകവുമായി ഇടപഴകാന്‍ ഉപയോക്താവിനെ സഹായിക്കുന്ന ഉപകരണമാണ് ഇത്. ജനറല്‍ ഇലക്ട്രിക്, ഫോക്സ്വാഗണ്‍, ബോയിംഗ് തുടങ്ങി അന്‍പതോളം കമ്പനികള്‍ ഇതിന്‍റെ ആദ്യഘട്ട പരീക്ഷണത്തില്‍ പങ്കാളികളാവുമെന്ന് പ്രോജക്റ്റ് തലവന്‍ ജേ കോത്താരി ബ്ലോഗ്‌ പോസ്റ്റില്‍ പറഞ്ഞു.

മൂന്നുവര്‍ഷം മുന്‍പേ ഈ ഗ്ലാസുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിച്ചിരുന്നെങ്കിലും 2015 ആയതോടെ ആ പദ്ധതി മുന്നോട്ടു പോവാതെ നിന്നുപോയിരുന്നു. നിര്‍മ്മാണമേഖലയിലും ലോജിസ്റ്റിക്സ്, ഫീല്‍ഡ് സര്‍വീസുകള്‍, ആരോഗ്യമേഖല തുടങ്ങിയ ഇടങ്ങളിലെല്ലാം ജോലി ചെയ്യുന്ന ആളുകള്‍ക്ക് അവരുടെ കൈകള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുമ്പോള്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ഇത് വളരെ ഉപയോഗപ്രദമായിരിക്കുമെന്ന് കോത്താരി പറഞ്ഞു. ജോലിക്കാര്‍ക്ക് വേണ്ടിയുള്ള ഗ്ലാസ്സിന്‍റെ പ്രത്യേക രൂപകല്‍പ്പനയ്ക്ക് വേണ്ടി പരിശ്രമിക്കുകയിരുന്നു കഴിഞ്ഞ രണ്ടു വര്‍ഷം ഗൂഗിളിന്റെ ആല്‍ഫാബെറ്റിലെ ഗവേഷകര്‍.

വൈഫൈ ഹോട്ട് സ്പോട്ടുകള്‍ ഉപയോഗിച്ചാണ് ഗ്ലാസ്‌ ഇന്‍റര്‍നെറ്റുമായി ബന്ധിപ്പിക്കുന്നത്. മൊബൈല്‍ ഫോണുമായും വയര്‍ലെസ് കണക്ഷന്‍ സാധ്യമാണ്. ഗൂഗിള്‍ പ്ലസ് വഴി ചിത്രങ്ങളും വീഡിയോകളും മറ്റും ഷെയര്‍ ചെയ്യാം. ആപ്പിള്‍ ഐഫോണിലെ സിറിയെപ്പോലെ, 'നാച്ചുറല്‍ ലാംഗ്വേജ് യൂസര്‍ ഇന്റഫേസ്' ഉപയോഗിച്ച് ബുദ്ധിപൂര്‍വം പ്രവര്‍ത്തിക്കുന്ന 'ഗൂഗിള്‍ നൗ' ആണ് ഗൂഗിള്‍ ഗ്ലാസിനൊപ്പം ഉള്ളത്. ഒപ്പം ഗൂഗിളിന്റെ തന്നെ 'നോളജ് ഗ്രാഫു'മുണ്ട്. ഇമെയിലുകളും മെസേജുകളും വീഡിയോകളും ജിപിആര്‍‌എസ് നാവിഗേഷനുമെല്ലാം ഈ കണ്ണടയ്ക്കുള്ളിലൂടെ കാണാനാവും