നെയ്യപ്പം ഇത്തവണയുമില്ല; പകരം ഓറിയോ 

August 19, 2017, 8:32 pm
നെയ്യപ്പം ഇത്തവണയുമില്ല; പകരം ഓറിയോ 
Devices
Devices
നെയ്യപ്പം ഇത്തവണയുമില്ല; പകരം ഓറിയോ 

നെയ്യപ്പം ഇത്തവണയുമില്ല; പകരം ഓറിയോ 

നിരവധി മധുര പലഹാരങ്ങളുടെ പേരാണ് പുതിയ ആന്‍ഡ്രോയ്്ഡ് സോഫ്‌റ്റെവെയര്‍ അപഡേറ്റ് വരുന്നു എന്ന വാര്‍ത്ത പുറത്തു വന്നപ്പോള്‍ പറഞ്ഞു കേട്ടത്. കഴിഞ്ഞ തവണ മലയാളികള്‍ നെയ്യപ്പം എന്ന പേരിനു വേണ്ടി ശ്രമിച്ചെങ്കിലും നൗഗട്ട് എന്ന പലഹാരത്തിന്റെ പേരാണ് ഗൂഗിള്‍ തെരഞ്ഞെടുത്തത്.

എന്നാല്‍ ഗൂഗിള്‍ ആഗ്‌സ്ത് 21ന് പുതിയ ആന്‍ഡ്രോയ്്ഡ് സോഫ്റ്റ്‌വെയര്‍ അപഡേറ്റുമായി ബന്ധപ്പെട്ട് ഗൂഗിള്‍ പുറത്തിറക്കിയ ടീസര്‍ വ്യക്തമാക്കുന്നത് പുതിയ അപ്‌ഡേറ്റിന്റെ പേര് ഓറിയോ എന്നായിരിക്കും. എന്നാല്‍ ഇത് വരെ ഗൂഗിള്‍ ഇക്കാര്യം ഔദ്യോഗികമായ് പുറത്തുവിട്ടിട്ടില്ല.

ആഗ്‌സ്ത് 21ന് ഉച്ചക്ക് 2.40 നാണ് ന്യൂയോര്‍ക്കില്‍ ലോഞ്ചിംഗ് നടക്കുക. മറ്റ് ഗൂഗിള്‍ ഈവന്റ്‌സ് പോലെ തന്നെ ഈ പരിപാടിയും ലൈവ്‌സ്ട്രീമിംഗ് നടക്കും.