ജിയോഫോണ്‍ പണത്തിനൊത്ത മൂല്യമുള്ളതെന്ന് പഠനം

September 30, 2017, 4:36 pm


ജിയോഫോണ്‍ പണത്തിനൊത്ത മൂല്യമുള്ളതെന്ന് പഠനം
Devices
Devices


ജിയോഫോണ്‍ പണത്തിനൊത്ത മൂല്യമുള്ളതെന്ന് പഠനം

ജിയോഫോണ്‍ പണത്തിനൊത്ത മൂല്യമുള്ളതെന്ന് പഠനം

ഗ്രാമീണ വിപണികളില്‍ പോലും മികച്ച സ്വാധീനമുണ്ടാക്കാന്‍ സാധിക്കുന്ന ജിയോഫോണ്‍ പണത്തിനൊത്ത മൂല്യം നല്‍കുന്നതെന്ന് പഠനം. ആഗോളവിപണികളില്‍ നിന്ന് പോലും ഇങ്ങനെയൊരു അഭിപ്രായമാണ് ജിയോ ഫോണിനെക്കുറിച്ച് ഉയര്‍ന്നു കേള്‍ക്കുന്നത്.

വെറും 1500 രൂപയ്ക്ക് വോള്‍ടി സംവിധാനവും ടിവി ലൈവ് സ്ട്രീമിംഗും എല്ലാം ഇതാദ്യമായാണ്. കൂടാതെ 22 ഇന്ത്യന്‍ ഭാഷകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന വോയ്‌സ് അസിസ്റ്റ് ഫീച്ചര്‍ ഈ വിലയ്ക്ക് ലഭിക്കുന്ന മറ്റൊരു ഫോണിലും ഇല്ല.എന്നാല്‍ യുട്യൂബ്, ഫേസ്ബുക്ക് മുതലായ ആപ്പുകള്‍ ഇല്ല എന്നത് പോരായ്മ തന്നെയാണ്.

കുറവുകള്‍ ഉണ്ടെങ്കിലും സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ജിയോയുടെ ഈ ഫോണും വലിയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്ന് പഠനം നടത്തിയ ക്രെഡിറ്റ് സ്യൂയിസിലെ റിസര്‍ച്ച് അനലിസ്റ്റ് സുനില്‍ തിരുമലൈ പറഞ്ഞു. ജിയോഫോണ്‍ ഇറങ്ങുന്നതോടെ മറ്റു ടെലിഫോണ്‍ കമ്പനികള്‍ക്ക് വീണ്ടും ഭീഷണി ഉയരാന്‍ പോവുകയാണ് എന്നും അദ്ദേഹം പറഞ്ഞു.

ജിയോഫോണ്‍ ഉപഭോക്താക്കളുടെ കയ്യില്‍ എത്തിത്തുടങ്ങുന്ന അന്നു മുതല്‍ ടെലികോം മേഖലയില്‍ വീണ്ടും ആശങ്ക വ്യാപിക്കും. കഴിഞ്ഞ നാല് സാമ്പത്തിക പാദങ്ങളിലും വിപണിയിലെ ഭീമന്മാരുടെ വരുമാനം മുഴുവന്‍ ഒഴുകിയത് ജിയോയുടെ പോക്കറ്റിലേയ്ക്കായിരുന്നു.ജിയോഫോണ്‍ എത്തുന്നതോടെ താരിഫ് യുദ്ധം വീണ്ടും ആരംഭിക്കും എന്ന് വിദഗ്ധര്‍ പ്രവചിക്കുന്നു.

ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ് എന്നിവയുടെ മൂന്നിലൊന്നു മാത്രമാണ് ആദ്യദിനം വിറ്റത്. എന്നാല്‍ ആഗസ്റ്റ് അവസാനത്തോടെ ജിയോ സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കളുടെ എണ്ണം 129 മില്ല്യന്‍ ആയി ഉയര്‍ന്നു. അതായത് 4ജി വിപണിയുടെ 80% വരും ഇത് എന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി ഗവേഷകര്‍ പറയുന്നു. രാജ്യത്തെ 50 % ആളുകള്‍ മൊബൈല്‍ ഫോണില്‍ ഒരു മാസം ചെലവഴിക്കുന്നത് 150-200 രൂപ ആണെന്ന് ജിയോയുടെ കണ്ടെത്തല്‍ ആയിരുന്നു. ഈ 50% ആണ് ജിയോഫോണിന്റെ അവതരണ ലക്ഷ്യം.

ദീപാവലിക്കാലത്ത് 6 മില്ല്യന്‍ ജിയോഫോണുകളുടെ വിതരണം നടത്താനാണ് റിലയന്‍സ് ലക്ഷ്യമിടുന്നത്. വരുന്ന ആറു മാസങ്ങള്‍ക്കുള്ളില്‍ 100-150മില്ല്യന്‍ ഫോണുകള്‍ വിതരണം പൂര്‍ത്തിയാക്കും എന്നാണു പ്രതീക്ഷിക്കുന്നതെന്ന് ജിയോ കഴിഞ്ഞ മാസം പ്രസ്താവനയില്‍ പറഞ്ഞിരുന്നു.അതായത് ആഴ്ചയില്‍ അഞ്ചു മില്ല്യന്‍ വീതം. എന്നാല്‍ മറ്റു ഫീച്ചര്‍ ഫോണ്‍കമ്പനികളില്‍ നിന്നും കാര്യമായ മത്സരം നേരിടേണ്ടിവരും എന്ന കാര്യം പറയാതെ വയ്യ.