ആമസോണ്‍ ഇന്ത്യയില്‍ 10,000 രൂപ കാഷ്ബാക്ക്! എല്‍ജി ഫ്‌ളാഗ്ഷിപ്പ് ഫോണിന്റെ ഇന്ത്യയിലെ വില്‍പ്പനയ്ക്ക് തുടക്കം

April 25, 2017, 12:38 pm


ആമസോണ്‍ ഇന്ത്യയില്‍ 10,000 രൂപ കാഷ്ബാക്ക്! എല്‍ജി ഫ്‌ളാഗ്ഷിപ്പ് ഫോണിന്റെ ഇന്ത്യയിലെ വില്‍പ്പനയ്ക്ക് തുടക്കം
Devices
Devices


ആമസോണ്‍ ഇന്ത്യയില്‍ 10,000 രൂപ കാഷ്ബാക്ക്! എല്‍ജി ഫ്‌ളാഗ്ഷിപ്പ് ഫോണിന്റെ ഇന്ത്യയിലെ വില്‍പ്പനയ്ക്ക് തുടക്കം

ആമസോണ്‍ ഇന്ത്യയില്‍ 10,000 രൂപ കാഷ്ബാക്ക്! എല്‍ജി ഫ്‌ളാഗ്ഷിപ്പ് ഫോണിന്റെ ഇന്ത്യയിലെ വില്‍പ്പനയ്ക്ക് തുടക്കം

എല്‍ജിയുടെ ഏറ്റവും പുതിയ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണ്‍ LG G6 ന്റെ ഇന്ത്യയിലെ വില്‍പ്പനയ്ക്ക് തുടക്കം. രാജ്യത്തെ റീടെയ്ല്‍ സ്റ്റോറുകള്‍ക്ക് പുറമെ ആമസോണ്‍ ഇന്ത്യയിലൂടേയും സ്മാര്‍ട്ട്‌ഫോണ്‍ സ്വന്തമാക്കാം. 51,990 രൂപയാണ് ഇന്ത്യയില്‍ എല്‍ജി സ്മാര്‍ട്ട്‌ഫോണിന്റെ വില. ദക്ഷിണ കൊറിയന്‍ എതിരാളികളായ സാംസങ്ങിന്റെ ഗ്യാലക്‌സി എസ്8ന്റെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവ്. തിങ്കളാഴ്ച്ച ലോഞ്ച് ചെയ്ത എല്‍ജി ഡിവൈസ് ആസ്‌ട്രോ ബ്ലാക്ക്, ഐസ് പ്ലാന്റ് നിറങ്ങളിലാണ് എത്തിയിരിക്കുന്നത്.

എച്ച്ഡിഎഫ്‌സി, എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് വഴി ആമസോണ്‍ ഇന്ത്യയിലൂടെ ഡിവൈസ് പര്‍ച്ചേഴ്‌സ് ചെയ്യുന്നവര്‍ക്ക് 10,000 രൂപയുടെ കാഷ്ബാക്ക് ഓഫര്‍ ലഭിക്കും. ചൊവ്വാഴ്ച്ച(ഏപ്രില്‍ 25) മാത്രമാണ് ഈ ഓഫറുള്ളത്. ഇതുകൂടാതെ എല്‍ജി ടോണ്‍ ആക്ടീവ് + എച്ച്ബിഎസ്-A100 ഹെഡ്‌സെറ്റ് വാങ്ങുന്നവര്‍ക്ക് അമ്പത് ശതമാനം ഡിസ്‌ക്കൗണ്ടും കമ്പനി ഓഫര്‍ ചെയ്യുന്നു. മെയ് 31 വരെ എല്‍ജി ഹെഡ്‌സൈറ്റിന് വിലകിഴിവുണ്ടാകും. ആന്‍ഡ്രോയിഡ് 7.0 ന്യൂഗയിലാണ് എല്‍ജി ജി6 പ്രവര്‍ത്തിക്കുക.

LG G6 സ്‌പെസിഫിക്കേഷന്‍സ്

പ്രൊസസര്‍: Qualcomm Snapdragon 821

ഡിസ്‌പ്ലേ: 5.7-inch (18:9) QHD+ FullVision (2880 x 1440 / 564ppi)

മെമ്മറി: 4GB LPDDR4 RAM / 64GB UFS 2.0 ROM / MicroSD (up to 2TB)

റിയര്‍ ക്യാമറ: 13MP Wide (F2.4 / 125°) and 13MP Standard OIS 2.0 (F1.8 / 71°)

ഫ്രണ്ട് ക്യാമറ: 5MP Wide (F2.2 / 100°)

ബാറ്ററി: 3,300mAh (embedded)

ഒഎസ്: Android 7.0 Nougat OS

സൈസ്: 148.9 x 71.9 x 7.9mm

ഭാരം: 163g

നെറ്റ്‌വര്‍ക്ക്: LTE-A 3 Band CA

കണക്ടിവിറ്റി: Wi-Fi 802.11 a, b, g, n, ac / Bluetooth 4.2 BLE / NFC / USB Type-C 2.0 (3.1 compatible)

നിറം: Astro Black / Ice Platinum / Mystic White

മറ്റു ഫീച്ചറുകള്‍: Water and Dust Resistant / Fingerprint Sensor / UX 6.0 / Dolby Vision / HDR10 / Qualcomm Quick Charge 3.0 / 32-bit Hi-Fi Quad DAC

വീഡിയോ: LG G6 റിവ്യൂ