വെറും 499 രൂപയ്ക്ക് മോട്ടോ സിപ്ലസ് സ്വന്തമാക്കാം; എക്സ്ചേഞ്ച് ഓഫറുമായി ഫ്ലിപ്പ്കാര്‍ട്ട് 

July 1, 2017, 1:30 pm
വെറും 499 രൂപയ്ക്ക് മോട്ടോ സിപ്ലസ് സ്വന്തമാക്കാം; എക്സ്ചേഞ്ച് ഓഫറുമായി ഫ്ലിപ്പ്കാര്‍ട്ട് 
Devices
Devices
വെറും 499 രൂപയ്ക്ക് മോട്ടോ സിപ്ലസ് സ്വന്തമാക്കാം; എക്സ്ചേഞ്ച് ഓഫറുമായി ഫ്ലിപ്പ്കാര്‍ട്ട് 

വെറും 499 രൂപയ്ക്ക് മോട്ടോ സിപ്ലസ് സ്വന്തമാക്കാം; എക്സ്ചേഞ്ച് ഓഫറുമായി ഫ്ലിപ്പ്കാര്‍ട്ട് 

വെറും 499 രൂപയ്ക്ക് മോട്ടോ സി പ്ലസ് സ്വന്തമാക്കാനുള്ള അവസരവുമായി ഫ്ലിപ്പ്കാര്‍ട്ട് . ഇപ്പോള്‍ എക്‌സ്‌ചേഞ്ച് ഓഫറിലൂടെ ഫോണ്‍ വാങ്ങിക്കുന്നവര്‍ക്ക് പരമാവധി 6500 രൂപ വരെ ഡിസ്‌കൌണ്ട് ലഭിക്കും.

ഇന്ത്യയില്‍ 6999 രൂപയാണ് ഈ ഫോണിന്റെ വില. സ്റ്റാറി ബ്ലാക്ക്, പേളി വൈറ്റ്, ഫൈന്‍ ഗോള്‍ഡ് എന്നിങ്ങനെ മൂന്നു നിറങ്ങളിലാണ് ഈ ഫോണ്‍ ലഭ്യമാവുക. പഴയ ഫോണ്‍ പിക്കപ്പിന് നൂറു രൂപ അധിക ചാര്‍ജും ഈടാക്കും. ഇതുകൂടാതെ ആക്‌സിസ് ബാങ്ക് ബസ് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഫോണ്‍ വാങ്ങുന്നവര്‍ക്ക് അഞ്ചു ശതമാനം അധിക ഡിസ്‌കൌണ്ട് ലഭിക്കും. റിലയന്‍സ് ജിയോയുടെ 30GB അധിക 4G ഡാറ്റ ഓഫറും ഉണ്ട്.

ആന്‍ഡ്രോയ്ഡ് 7.0 നോഗറ്റില്‍ പ്രവര്‍ത്തിക്കുന്ന ഈ എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്ഫോണ്‍ ഇപ്പോള്‍ ഫ്ലിപ്പ്കാര്‍ട്ടില്‍ മാത്രമേ ലഭിക്കുകയുള്ളൂ. 1280×720 റെസല്യൂഷന്‍ ഉള്ള ഫോണിനു 5 ഇഞ്ച് HD ഡിസ്‌പ്ലേ ആണ് ഉള്ളത്.മൈക്രോ ടെക്‌സ്ച്ചര്‍ ബാക്ക് കവര്‍ ഉള്ള പ്ലാസ്റ്റിക് ബോഡിയാണ് ഇതിനുള്ളത്. കൂടുതല്‍ ബാക്കപ്പ് തരുന്ന 4,000mAh ബാറ്ററിയും ഇതിനുണ്ട്. മുപ്പതു മണിക്കൂര്‍ വരെ ചാര്‍ജ് നില്‍ക്കും എന്നാണു കമ്പനി അവകാശപ്പെടുന്നത്.

പിന്‍വശത്ത് ഓട്ടോഫോക്കസ്, സിംഗിള്‍ LED ഫ്ലാഷ് എന്നിവയുള്ള 8MP ക്യാമറയും മുന്നില്‍ 2MP ക്യാമറയും ഇതിനുണ്ട്.1.3GHz ന്റെ ക്വാഡ്‌കോര്‍ മീഡിയടെക് MT6737 പ്രോസസറിന്റെ കരുത്തോടെ എത്തുന്ന ഫോണിന് 2GB റാമും 16GB ഇന്റേണല്‍ സ്റ്റോറേജുമാണ്ഉള്ളത്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 128GB വരെ കൂട്ടാം.