ആന്‍ഡ്രോയ്ഡ് നോഗറ്റുമായി ലെനോവോയുടെ മോട്ടോ E4 ഇന്ത്യയില്‍ ; കമ്പനി പുറത്തിറക്കും മുന്നേ ഫോണിന്റെ അണ്‍ബോക്‌സിംഗ് വീഡിയോ യുട്യൂബില്‍

July 3, 2017, 2:36 pm
ആന്‍ഡ്രോയ്ഡ് നോഗറ്റുമായി ലെനോവോയുടെ മോട്ടോ E4 ഇന്ത്യയില്‍ ; കമ്പനി പുറത്തിറക്കും മുന്നേ ഫോണിന്റെ അണ്‍ബോക്‌സിംഗ് വീഡിയോ യുട്യൂബില്‍
Devices

ഇന്ത്യന്‍ വിപണിയില്‍ മോട്ടോ E4 പരിചയപ്പെടുത്താനിരിക്കുന്നതേയുള്ളു കമ്പനി. പക്ഷേ അതിനു മുന്നേ തന്നെ വിപണിയില്‍ ഫോണ്‍ എത്തിക്കഴിഞ്ഞു. മുംബൈയിലെ മഹേഷ് ടെലികോം ആണ് ഇത് വിപണിയില്‍ എത്തിച്ചത്.

ഫോണിന്റെ സവിശേഷതകളും വിലയും ഉള്‍പ്പെടുത്തി ഫോണിന്റെ അണ്‍ബോക്‌സ് ചെയ്യുന്ന വീഡിയോ ഇവര്‍ യുട്യൂബില്‍ അപ്പ്ലോഡ് ചെയ്തു. വീഡിയോയില്‍ പറയുന്ന പ്രകാരം 8999 രൂപയാണ് ഈ ഫോണിന്റെ വില.

കമ്പനി ഇതുവരെ ഈ ഫോണ്‍ ഇന്ത്യയില്‍ ഔദ്യോഗികമായി അവതരിപ്പിച്ചിട്ടില്ല. കഴിഞ്ഞ മാസമാണ് മോട്ടോ E4 ,മോട്ടോ E4 പ്ലസ് എന്നീ ഫോണുകള്‍ കമ്പനി പ്രഖ്യാപിച്ചത്.

അഞ്ചിഞ്ച് HD (720p) ഡിസ്‌പ്ലേ ആണ് മോട്ടോ E4നുള്ളത്. മീഡിയടെക് MT6747 ആണ് പ്രോസസര്‍. ആന്‍ഡ്രോയ്ഡ് 7.1 നോഗറ്റ് ആണ് പ്ലാറ്റ്‌ഫോം. 2GB റാമും എക്‌സ്പാന്‍ഡ് ചെയ്യാവുന്ന 16GB സ്റ്റോറേജുമുണ്ട്. 8MP, 5MP എന്നിങ്ങനെയാണ് യഥാക്രമം പിന്‍,മുന്‍ ക്യാമറകള്‍. 2,800mAh ആണ് ബാറ്ററി കപ്പാസിറ്റി.

ഇതോടൊപ്പം തന്നെ മോട്ടോ E4 പ്ലസ് ഫോണും എത്തുന്നുണ്ട്. 5,000mAh ബാറ്ററിയാണ് ഇതിനുള്ളത്. വലിയ 5.5 ഇഞ്ച് HD ഡിസ്‌പ്ലേയുള്ള ഫോണില്‍ മീഡിയടെക് 6737 പ്രോസസര്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. 2GB റാം ഉള്ള ഫോണിന് 16GB, 32GB സ്റ്റോറേജ് ഓപ്ഷനുകള്‍ ഉണ്ട്. മെമ്മറി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി കൂട്ടാം. പിന്നില്‍ 13MP യും മുന്നില്‍ 5MP യുമാണ് ഉള്ളത്. ഏകദേശം 11,675 രൂപയാണ് ഇതിന്റെ വില.