നിലത്തു വീണാല്‍ പൊട്ടിപ്പോവാത്ത മോട്ടോ Z2 അവതരിപ്പിച്ചു; പിന്നില്‍ രണ്ടു ക്യാമറ, ജലവും പൊടിയുംപ്രതിരോധിക്കും

July 26, 2017, 11:16 am

നിലത്തു വീണാല്‍ പൊട്ടിപ്പോവാത്ത മോട്ടോ  Z2 അവതരിപ്പിച്ചു; പിന്നില്‍ രണ്ടു ക്യാമറ, ജലവും പൊടിയുംപ്രതിരോധിക്കും
Devices

ലെനോവോയുടെ മോട്ടോറോള കമ്പനിയുടെ പുതിയ ഫ്ലാഗ്ഷിപ് ഫോണായ മോട്ടോ Z2 ഫോഴ്സ് എഡിഷന്‍ ന്യൂയോര്‍ക്കില്‍ അവതരിപ്പിച്ചു. യു എസില്‍ ഇത് ഓഗസ്റ്റ്‌ പത്തു മുതല്‍ വില്‍പ്പനയ്ക്കെത്തിക്കാനാണ് കമ്പനിയുടെ പ്ലാന്‍. നിലത്തു വീണാല്‍ പെട്ടെന്ന് പൊട്ടിപ്പോവാത്ത ഡിസ്പ്ലേ ആണ് ഇതിന്‍റെ പ്രത്യേകത. യു എസിലെ എല്ലാ പ്രധാന മൊബൈല്‍ കാരിയേഴ്സിലും ലഭ്യമാവുന്ന ആദ്യഫോണ്‍ ആണിത്. ഏകദേശം 46,430 രൂപയാണ് ഇതിന്‍റെ വില. സൂപ്പര്‍ ബ്ലാക്ക്, ഫൈന്‍ ഗോള്‍ഡ്‌, ലൂണാര്‍ ഗ്രേ തുടങ്ങിയ നിറങ്ങളിലാണ് ഇത് ഇറങ്ങുന്നത്.

പേര് പോലെ തന്നെ അല്‍പ്പം കഠിനമാണ് മൊത്തത്തില്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍. 7000 സീരീസ് അലൂമിനിയത്തില്‍ നിന്നാണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്. പഴയ തലമുറ മോഡലുകളെക്കാളും 80% കൂടുതല്‍ ശക്തമാണ് ഇത്. ക്വാല്‍കോമിന്‍റെ ഏറ്റവും പുതിയ സ്നാപ്ഡ്രാഗണ്‍ 835 പ്രോസസ്സര്‍ ആണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. അഞ്ചിഞ്ച് ക്വാഡ് എച്ച് ഡി ഡിസ്പ്ലേയുടെ റെസല്യൂഷന്‍ 2560 x 1440 ആണ്. പിന്നില്‍ രണ്ടു 12MP ക്യാമറകളും മുന്നില്‍ എല്‍ ഇ ഡി ഫ്ലാഷോടു കൂടിയ 5MP സെല്‍ഫി ക്യാമറയുമാണ്‌ ഉള്ളത്.

ആന്‍ഡ്രോയ്ഡ് 7.1.1 നോഗറ്റില്‍ ആണ് ഇത് പ്രവര്‍ത്തിക്കുന്നത്. ബാറ്ററിയാവട്ടെ 2730mAh ആണ്. വെള്ളത്തെയും പൊടിയെയും പ്രതിരോധിക്കും. ഹോം ബട്ടണില്‍ ഫിംഗര്‍പ്രിന്‍റ് സെന്‍സര്‍ ഉണ്ട്. 4GB റാം,6GB റാം എന്നിങ്ങനെ രണ്ടു വാരിയന്റുകളില്‍ എത്തുന്ന ഫോണിന്‍റെ ഇന്റേണല്‍ മെമ്മറി 64GB, 128GB എന്നിങ്ങനെയാണ്. ഹെഡ്ഫോണ്‍ ജാക്ക് ഇല്ല. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഈ ഫോണ്‍ ഉടനെ എത്തും. കൃത്യമായ തീയതി ഇതുവരെ കമ്പനി അറിയിച്ചിട്ടില്ല .