നോക്കിയ 3 സ്മാര്‍ട്ട്‌ഫോണിന് ആഗസ്റ്റ്‌ അവസാനത്തോടെ ആന്‍ഡ്രോയ്ഡ് നോഗറ്റ് 7.11 അപ്ഗ്രേഡ് ലഭിക്കും

July 31, 2017, 2:59 pm

നോക്കിയ 3 സ്മാര്‍ട്ട്‌ഫോണിന് ആഗസ്റ്റ്‌ അവസാനത്തോടെ ആന്‍ഡ്രോയ്ഡ് നോഗറ്റ് 7.11 അപ്ഗ്രേഡ് ലഭിക്കും
Devices
Devices

നോക്കിയ 3 സ്മാര്‍ട്ട്‌ഫോണിന് ആഗസ്റ്റ്‌ അവസാനത്തോടെ ആന്‍ഡ്രോയ്ഡ് നോഗറ്റ് 7.11 അപ്ഗ്രേഡ് ലഭിക്കും

നോക്കിയ 3 സ്മാര്‍ട്ട്‌ഫോണിന് ആഗസ്റ്റ്‌ അവസാനത്തോടെ ആന്‍ഡ്രോയ്ഡ് നോഗറ്റ് 7.11 അപ്ഗ്രേഡ് ലഭിക്കും

നോക്കിയ 3 സ്മാര്‍ട്ട്‌ഫോണിനു വരുന്ന ആഗസ്റ്റ്‌ അവസാനത്തോടെ ആന്‍ഡ്രോയ്ഡ് നോഗറ്റ് 7.11 സോഫ്റ്റ്‌വെയര്‍ അപ്ഗ്രേഡ് ലഭിക്കും. എച്ച് എം ഡി ഗ്ലോബല്‍ ചീഫ് പ്രോഡക്റ്റ് ഓഫീസര്‍ ജുഹോ സര്‍വികാസ് ആണ് ഇക്കാര്യം ട്വിറ്ററില്‍ പോസ്റ്റ്‌ ചെയ്തത്. ഇതേക്കുറിച്ച് തങ്ങള്‍ക്ക് കുറെയധികം അന്വേഷണങ്ങള്‍ വന്നിരുന്നുവെന്നും അതിനാലാണ് ഇപ്പോള്‍ ഇക്കാര്യം ഉറപ്പുവരുത്തുന്നതെന്നും സര്‍വികാസ് അറിയിച്ചു. നോക്കിയ 5ഉം നോക്കിയ 6 ഉം നിലവില്‍ ആന്‍ഡ്രോയ്ഡ് നോഗറ്റ് 7.11 ല്‍ തന്നെയാണ് ഉള്ളത്. പക്ഷേ നോക്കിയ 3 ആവട്ടെ ഇപ്പോഴും ആന്‍ഡ്രോയ്ഡ് നോഗറ്റ് 7.0 യില്‍ തന്നെയാണ് ഉള്ളത്.

നോക്കിയ 3 മാത്രമാണ് ഇപ്പോള്‍ ഇന്ത്യയില്‍ ഔദ്യോഗികമായി ലഭിക്കുന്ന നോക്കിയാ സ്മാര്‍ട്ട്‌ഫോണ്‍. ഇതല്ലാതെ ലഭിക്കുന്ന മറ്റൊരു ഫോണ്‍ നോക്കിയ 3310 ആണ്. ഇതാകട്ടെ 2G ഫീച്ചര്‍ ഫോണും. നോക്കിയ 5 സ്മാര്‍ട്ട്‌ഫോണ്‍ ആവട്ടെ, ഈ സീരീസിലെ മിഡ് റേഞ്ച് ഓപ്ഷന്‍ ആണ്. ഇത് ആഗസ്റ്റ്‌ 15 ആവുന്നതോടെ ഇന്ത്യയില്‍ ലഭ്യമാവും. നോക്കിയയുടെ എക്സ്ക്ലൂസീവ് സ്മാര്‍ട്ട്‌ഫോണ്‍ ആയാണ് ഇതറിയപ്പെടുന്നത്.

നോക്കിയ 5 ന്‍റെ ബുക്കിംഗ് ഡല്‍ഹി, മുംബൈ, ബാംഗ്ലൂര്‍, ചെന്നൈ, ചണ്ഡിഗഡ്, ജയ്പ്പൂര്‍, കൊല്‍ക്കൊത്ത, ലക്നൌ, ഇന്‍ഡോര്‍, ഹൈദ്രാബാദ്, പൂനെ,അഹമ്മദാബാദ്, കോഴിക്കോട് തുടങ്ങിയ ഇടങ്ങളില്‍ എല്ലാം തെരഞ്ഞെടുത്ത മൊബൈല്‍ റീട്ടയില്‍ ഔട്ട്‌ലറ്റുകളില്‍ നോക്കിയ 5 ബുക്കിംഗ് തുടങ്ങിയിട്ടുണ്ട്. ഇതിന്‍റെ വില 12,899 രൂപയാണ്.

നോക്കിയ 6 ന്‍റെ വില 14,999 രൂപയാണ്. ആമസോണില്‍ ഇത് ബുക്കിംഗ് കഴിഞ്ഞ ജൂലൈ 14 ന് തുടങ്ങിയിരുന്നു. ആഗസ്റ്റ്‌ 23 ന് ഇതിന്‍റെ ഫ്ലാഷ് സെയില്‍ നടക്കും.