പിന്നില്‍ രണ്ടു ക്യാമറകളുമായി നോക്കിയ 8 ഇന്ത്യയില്‍ ഇന്ന് അവതരിപ്പിക്കും

September 26, 2017, 11:29 am


പിന്നില്‍ രണ്ടു ക്യാമറകളുമായി നോക്കിയ 8 ഇന്ത്യയില്‍ ഇന്ന് അവതരിപ്പിക്കും
Devices
Devices


പിന്നില്‍ രണ്ടു ക്യാമറകളുമായി നോക്കിയ 8 ഇന്ത്യയില്‍ ഇന്ന് അവതരിപ്പിക്കും

പിന്നില്‍ രണ്ടു ക്യാമറകളുമായി നോക്കിയ 8 ഇന്ത്യയില്‍ ഇന്ന് അവതരിപ്പിക്കും

ഇന്ത്യയില്‍ ഇന്ന് നോക്കിയ 8 ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണ്‍ എത്തും. കഴിഞ്ഞ മാസമാണ് എച്ച് എം ഡി ഗ്ലോബല്‍ ഈ ഫോണ്‍ അവതരിപ്പിച്ചത്. ഉച്ചയ്ക്ക് 12 മണിക്ക് ന്യൂഡല്‍ഹിയില്‍ വച്ചാണ് അവതരണ പരിപാടി. ഫേസ്ബുക്കില്‍ ലൈവ് സംപ്രേഷണം ഉണ്ടാവും.

ഏറ്റവും മികച്ച ഫീച്ചറുകളുമായാണ് നോക്കിയ 8 എത്തിയിരിക്കുന്നത്. ആൻഡ്രോയ്ഡ് നോഗറ്റ് ഒഎസിൽ പ്രവർത്തിക്കുന്ന ഹാൻഡ്സെറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത ഇരട്ട ക്യാമറ തന്നെയാണ്. കാള്‍ സീസ് ലെന്‍സോടെയുള്ള ഇരട്ടക്യാമറയാണ് ഇത്. കാള്‍ സീസുമായി ചേർന്ന് എച്ച്‌എംഡി ഗ്ലോബല്‍ പുറത്തിറക്കുന്ന ആദ്യ ഫോണാണ് നോക്കിയ 8. 13 മെഗാപിക്സലിന്റെ ഇരട്ട ക്യാമറകളാണ് പിന്നിൽ. മുന്നിലും 13 മെഗാപിക്സൽ സെൻസർ തന്നെയാണ്.

ലണ്ടനിൽ നടന്ന ചടങ്ങിലാണ് നോക്കിയ 8 ആദ്യമായി അവതരിപ്പിക്കുന്നത്. അവിടെ ഇതിന്റെ വില 45,200 രൂപ ആയിരുന്നു. ഇന്ത്യയില്‍ വില എത്രയാണ് എന്ന് കമ്പനി അറിയിച്ചിട്ടില്ല. ഐഫോൺ 7 പ്ലസ്, സാംസങ് ഗ്യാലക്സി എസ്8 എന്നീ ഫോണുകളുമായി മല്‍സരിക്കാൻ ശേഷിയുള്ളതാണ് നോക്കിയ 8 എന്ന് കമ്പനി അവകാശപ്പെടുന്നു.

സ്നാപ്ഡ്രാഗൻ 835 പ്രോസസറാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. 64 ജിബി ഇന്റേണൽ സ്റ്റോറേജുള്ള ഹാൻഡ്സെറ്റ് ആൻഡ്രോയ്ഡ് ഒയും സപ്പോർട്ട് ചെയ്യും . 5.3 ഇഞ്ച് 2കെ എൽസിഡി ഡിസ്പ്ലെയില്‍ ഗോറില്ല ഗ്ലാസ് 5 സുരക്ഷയുണ്ട്. ഹാൻഡ്സെറ്റിന്റെ റാം 4 ജിബിയാണ്. ബാറ്ററി ക്ഷമത 3090 എംഎഎച്ച് ആണ് .