നോക്കിയാ ബ്രാന്‍ഡ് ആന്‍ഡ്രോയിഡ് ഫോണുകള്‍ വിപണിയിലെത്തി

June 13, 2017, 2:57 pm


നോക്കിയാ ബ്രാന്‍ഡ് ആന്‍ഡ്രോയിഡ് ഫോണുകള്‍ വിപണിയിലെത്തി
Devices
Devices


നോക്കിയാ ബ്രാന്‍ഡ് ആന്‍ഡ്രോയിഡ് ഫോണുകള്‍ വിപണിയിലെത്തി

നോക്കിയാ ബ്രാന്‍ഡ് ആന്‍ഡ്രോയിഡ് ഫോണുകള്‍ വിപണിയിലെത്തി

നോക്കിയാ ബ്രാന്‍ഡിലുള്ള ആദ്യ ആന്‍ഡ്രോയിഡ് ഫോണുകള്‍ വിപണിയിലെത്തി. ഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് നോക്കിയാ 3,5,6 എന്നീ ഫോണുകള്‍ അവതരിപ്പിച്ചത്. നോക്കിയ 3,5 എന്നീ ഫോണുകള്‍ ഓഫ്‌ലൈനായി വില്‍ക്കുമ്പോള്‍ നോക്കിയാ 6 ആമസോണില്‍ മാത്രമാണ് ലഭ്യമാകുക. പ്രതീക്ഷിച്ചിരുന്നത് പോലെ 9499, 12899, 14999 എന്നിങ്ങനെയാണ് ഫോണുകളുടെ വില.

നോക്കിയാ 3, ജൂണ്‍ 16 മുതലും നോക്കിയാ 5, ജൂലൈ 7 മുതലും നോക്കിയാ 6, ജൂലൈ 14 മുതലും പ്രീ ബുക്കിംഗ് ആരംഭിക്കും.

നോക്കിയ ഇപ്പോള്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നവയും ഇനി എത്തിക്കുന്നവയുമായ എല്ലാ ഫോണുകളും മെയ്ക്ക് ഇന്‍ ഇന്ത്യാ പദ്ധതിയുടെ ഭാഗമായി ഇന്ത്യയില്‍ നിര്‍മ്മിച്ചവയാണ്. ഏതാണ്ട് 80000 റീട്ടെയ്ല്‍ സ്‌റ്റോറുകളില്‍ സാന്നിദ്ധ്യമുള്ള നോക്കിയയ്ക്ക് ഫോണുകള്‍ വിപണിയില്‍ വ്യാപകമായി എത്തിക്കുന്നതിന് തടസ്സമുണ്ടാകില്ല. നൂറോളം പ്രമുഖ നഗരങ്ങളില്‍ സര്‍വീസുകള്‍ക്ക് പിക്ക് അപ്പ് ആന്‍ഡ് ഡ്രോപ്പ് സംവിധാനം നോക്കിയ ഒരുക്കിയിട്ടുണ്ട്.

ഫെബ്രുവരിയില്‍ ബാഴ്‌സലോണയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഫറന്‍സിലാണ് നോക്കിയ 3, 5, 6 എന്നീ സ്മാര്‍ട്ട്‌ഫോണുകള്‍ ആദ്യമായി അവതരിപ്പിച്ചത്.

ആമസോണ്‍ എക്‌സ്‌ക്ലൂസീവായ നോക്കിയാ 6 ല്‍ 5.5 ഇഞ്ച് ഡിസ്‌പ്ലേയാണ് കമ്പനി ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 3ജിബി റാം, 32 ജിബി സ്റ്റോറേജ് സ്‌പേസ്, 16എംപി റിയര്‍ ക്യാമറ 8 എംപി ഫ്രണ്ട് ക്യാമറ എന്നിവയാണ് മറ്റ് ഫീച്ചറുകള്‍. നോക്കിയ 5 ല്‍ 5.3 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ, കോര്‍ണിംഗ് ഗൊറില്ലാ ഗ്ലാസ്, 2ജിബി റാം, 16ജിബി സ്‌റ്റോറേജ്, 13എംപി റിയര്‍ ക്യാമറ 8എംപി ഫ്രണ്ട് ക്യാമറ എന്നിവുണ്ട്. 9,000 രൂപ മാത്രം വിലയുള്ള നോക്കിയാ 3 എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണായിട്ടാണ് കമ്പനി ബ്രാന്‍ഡ് ചെയ്യുന്നത്.