ഇന്ത്യന്‍ വിപണിയിലേക്ക് വീണ്ടും ജനപ്രിയ ബ്രാന്‍ഡ്‌ നോക്കിയ: നാളെ അവതരിപ്പിക്കുന്നത് മൂന്നു ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകള്‍ 

June 12, 2017, 1:29 pm

ഇന്ത്യന്‍ വിപണിയിലേക്ക് വീണ്ടും ജനപ്രിയ ബ്രാന്‍ഡ്‌  നോക്കിയ: നാളെ അവതരിപ്പിക്കുന്നത് മൂന്നു ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകള്‍ 
Devices

ഇന്ത്യയിലെ ജനപ്രിയ ഫോണ്‍ ബ്രാന്‍ഡുകളിലൊന്നായ നോക്കിയ ഇന്ത്യന്‍ വിപണിയിലേക്ക് തിരിച്ചുവരവ് നടത്തുന്നു. ചൊവ്വാഴ്ച്ച നടക്കുന്ന ഇവന്റില്‍ മൂന്നു നോക്കിയാ ബ്രാന്‍ഡഡ് ഫോണുകളാണ് അവതരിപ്പിക്കുന്നത്. ഇവ മൂന്നും ആന്‍ഡ്രോയിഡ് ഫോണുകളാണെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. നോക്കിയാ ഫോണുകള്‍ക്ക് ഇന്ത്യയില്‍ വിപണനാവകാശമുള്ളത് എച്ച്എംഡി ഗ്ലോബല്‍ എന്ന കമ്പനിക്കാണ്. ചൊവ്വാഴ്ച്ച മൂന്നു ഫോണുകള്‍ വിപണിയിലിറക്കുന്ന കാര്യം എച്ച്എംഡി ഗ്ലോബല്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ഫെബ്രുവരിയില്‍ ബാഴ്‌സലോണയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഫറന്‍സിലാണ് നോക്കിയ 3, 5, 6 എന്നീ സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിച്ചത്. യഥാക്രമം 9,000, 12,000, 15,000 രൂപയാണ് ഫോണുകളുടെ വില.

നോക്കിയാ 6 ല്‍ 5.5 ഇഞ്ച് ഡിസ്‌പ്ലേയാണ് കമ്പനി ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 3ജിബി റാം, 32 ജിബി സ്റ്റോറേജ് സ്‌പേസ്, 16എംപി റിയര്‍ ക്യാമറ 8 എംപി ഫ്രണ്ട് ക്യാമറ എന്നിവയാണ് മറ്റ് ഫീച്ചറുകള്‍. നോക്കിയ 5 ല്‍ 5.3 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ, കോര്‍ണിംഗ് ഗൊറില്ലാ ഗ്ലാസ്, 2ജിബി റാം, 16ജിബി സ്‌റ്റോറേജ്, 13എംപി റിയര്‍ ക്യാമറ 8എംപി ഫ്രണ്ട് ക്യാമറ എന്നിവുണ്ട്. 9,000 രൂപ മാത്രം വിലയുള്ള നോക്കിയാ 3 എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണായിട്ടാണ് കമ്പനി ബ്രാന്‍ഡ് ചെയ്യുന്നത്.

ഈ മൂന്നു ഫോണുകളും പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ പതിപ്പായ നോഗട്ട് 7.1.1 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ്. നോക്കിയയുടെ ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലേക്കുള്ള കാല്‍വെയ്പ്പ് ഇപ്പോഴത്തെ വിപണി രാജാക്കന്മാരായ സാംസങ്, ഒപ്പോ, വിവോ, ഷവോമി, ലെനോവോ, എച്ച്ടിസി തുടങ്ങിയ ഫോണുകള്‍ക്ക് ഭീഷണിയാണ്. വിപണിയിലേക്ക് മടങ്ങിവരവിന് ഒരുങ്ങുന്ന മൈക്രോമാക്‌സിനും ഫിന്നിഷ് കമ്പനിയുടെ മടങ്ങിവരവ് തലവേദനയാകും.