ഇന്ത്യയില്‍ ന്യൂബിയ സ്മാര്‍ട്ട്‌ഫോണുകളുടെ വില കുറഞ്ഞു

July 25, 2017, 9:15 pm


ഇന്ത്യയില്‍ ന്യൂബിയ സ്മാര്‍ട്ട്‌ഫോണുകളുടെ വില കുറഞ്ഞു
Devices
Devices


ഇന്ത്യയില്‍ ന്യൂബിയ സ്മാര്‍ട്ട്‌ഫോണുകളുടെ വില കുറഞ്ഞു

ഇന്ത്യയില്‍ ന്യൂബിയ സ്മാര്‍ട്ട്‌ഫോണുകളുടെ വില കുറഞ്ഞു

ചൈനീസ് ബ്രാന്‍റായ ZTE യുടെ സബ് ബ്രാന്‍റ് ന്യൂബിയ ഫോണുകളുടെ വില കുറച്ചു. ആമസോണിലാണ് ഈ ഫോണുകള്‍ ഇപ്പോള്‍ ലഭ്യമാവുക. N1 Lite, N2, Z17 mini, M2 and Z11 എന്നീ ഫോണുകള്‍ക്കാണ് ഇപ്പോള്‍ വില കുറഞ്ഞിരിക്കുന്നത്.

കമ്പനിയുടെ ഫ്ലാഗ്ഷിപ്‌ ഫോണായിരുന്നു കഴിഞ്ഞ വര്‍ഷം എത്തിയ ന്യൂബിയ Z11ഫോണ്‍. ഇറങ്ങുമ്പോള്‍ 29,999 രൂപ വിലയുണ്ടായിരുന്ന ഫോണിന് ഇപ്പോള്‍ 4000 രൂപ കുറഞ്ഞ് 25,999 രൂപയാണ് വില. ഈയടുത്ത് അവതരിപ്പിച്ച ന്യൂബിയ 1 ലൈറ്റ്, എം 2 ലൈറ്റ് എന്നിവയ്ക്കാവട്ടെ 1000, 2,500 എന്നിങ്ങനെ വിലക്കുറവുണ്ട്. വിലക്കുറവിനു ശേഷം ഇപ്പോള്‍ 5,999, 9,999 എന്നിങ്ങനെയാണ് ഇവയുടെ വില.

ന്യൂബിയ എന്‍ 2, Z17 മിനി എന്നിവയ്ക്കും വില കുറഞ്ഞിട്ടുണ്ട്. ഇവയുടെ വിലകള്‍ 3000, 1100 എന്നിങ്ങനെ കുറഞ്ഞ് 12,999, 18,899 എന്നിങ്ങനെയാണ് പുതിയ വിലകള്‍. പ്രധാനമായും മിഡ് ബഡ്ജറ്റ് സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നവരെയാണ് ഫോണ്‍ നിര്‍മ്മാതാക്കള്‍ ലക്ഷ്യമിടുന്നത്