സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണ രംഗത്തേയ്ക്ക് ഗെയിമിംഗ് കമ്പനിയായ റേസറും

September 26, 2017, 11:24 am

സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണ രംഗത്തേയ്ക്ക് ഗെയിമിംഗ് കമ്പനിയായ റേസറും
Devices
Devices

സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണ രംഗത്തേയ്ക്ക് ഗെയിമിംഗ് കമ്പനിയായ റേസറും

സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണ രംഗത്തേയ്ക്ക് ഗെയിമിംഗ് കമ്പനിയായ റേസറും

അറിയപ്പെടുന്ന കമ്പ്യൂട്ടര്‍ ഗെയിമിംഗ് സംരംഭമായ റേസര്‍ ഇപ്പോള്‍ സ്മാര്‍ട്ട്‌ഫോണിനു പിന്നാലെയാണ്. പുതിയ സ്മാര്‍ട്ട്‌ഫോണുമായി തങ്ങള്‍ ഈ വര്‍ഷം തന്നെ വിപണിയില്‍ എത്തും എന്നാണു കമ്പനി പറയുന്നത്. ഒരു അഭിമുഖത്തില്‍ കമ്പനി സിഇഒയും സഹസ്ഥാപകനുമായ മിന്‍ ലിയാങ്ങ് ടാന്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഗെയിമിംഗ്, വിനോദങ്ങള്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്നതായിരിക്കും ഈ സ്മാര്‍ട്ട്‌ഫോണ്‍. റേസര്‍ ടീം ഇപ്പോള്‍ ഇങ്ങനെയൊരു ഫോണ്‍ നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ്. കമ്പ്യൂട്ടര്‍ ഗെയിമിംഗില്‍ താല്പര്യമുള്ള ചെറുപ്പക്കാരെ ആകര്‍ഷിക്കുകയാണ് പ്രധാന ലക്ഷ്യം.

ക്ലൌഡ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന 'റോബിന്‍' സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മിച്ച 'നെക്സ്റ്റ്ബിറ്റ്' കമ്പനി ഈ വര്‍ഷം തുടക്കത്തില്‍ റേസര്‍ ഏറ്റെടുത്തിരുന്നു. മൊബൈല്‍ഫോണ്‍ നിര്‍മ്മാണ മേഖലയില്‍ കൂടുതല്‍ ഗ്രിപ്പ് കിട്ടാന്‍ ഇത് സഹായിക്കും. ഗെയിമിംഗ് പ്രധാന ഉദ്ദേശ്യം ആയതുകൊണ്ട് തന്നെ മികച്ച ബാറ്ററി, പ്രോസസര്‍, റാം തുടങ്ങിയവ ഈ മൊബൈലില്‍ പ്രതീക്ഷിക്കാം എന്ന് കമ്പനി സൂചനകള്‍ നല്‍കുന്നുമുണ്ട്.