ചെങ്കുപ്പായമിട്ട ഐഫോണിന്റെ ഇന്ത്യയിലെ വില്‍പ്പനയ്ക്ക് തുടക്കം; നാലായിരം രൂപാ ഡിസ്‌കൗണ്ട്!

April 15, 2017, 11:41 am
ചെങ്കുപ്പായമിട്ട ഐഫോണിന്റെ ഇന്ത്യയിലെ വില്‍പ്പനയ്ക്ക് തുടക്കം; നാലായിരം രൂപാ ഡിസ്‌കൗണ്ട്!
Devices
Devices
ചെങ്കുപ്പായമിട്ട ഐഫോണിന്റെ ഇന്ത്യയിലെ വില്‍പ്പനയ്ക്ക് തുടക്കം; നാലായിരം രൂപാ ഡിസ്‌കൗണ്ട്!

ചെങ്കുപ്പായമിട്ട ഐഫോണിന്റെ ഇന്ത്യയിലെ വില്‍പ്പനയ്ക്ക് തുടക്കം; നാലായിരം രൂപാ ഡിസ്‌കൗണ്ട്!

ആപ്പിള്‍ കഴിഞ്ഞ മാസം അവതരിപ്പിച്ച റെഡ് സ്‌പെഷ്യല്‍ എഡിഷന്‍ ഐഫോണുകളുടെ ഇന്ത്യയിലെ വില്‍പ്പനയ്ക്ക് തുടക്കം. ആമസോണ്‍ ഇന്ത്യ, ഫ്‌ളിപ്പ്കാര്‍ട്ട് എന്നീ ഇ കൊമേഴ്‌സ് സൈറ്റുകളില്‍ നാലായിരം രൂപാ ഡിസ്‌കൗണ്ടോടെയാണ് വില്‍പ്പന. പരിമിത കാലത്തേക്ക് മാത്രമേ ഡിസ്‌കൗണ്ട് ഓഫറുണ്ടാകൂ.

ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ് എന്നിവയുടെ 125 ജിബി റെഡ് പതിപ്പുകള്‍ക്ക് യഥാക്രമം 66,000 രൂപയും 78,000 രൂപയുമാണ് വില.

ആമസോണ്‍ ഇന്ത്യയില്‍ എക്‌സ്‌ചേഞ്ച് ഓഫറുമുണ്ട്. എക്‌സ്‌ചേഞ്ച് ഓഫറില്‍ ഡിവൈസിന് അനുസരിച്ച് 8,550 രൂപ വരെ ആമസോണ്‍ ഡിസ്‌കൗണ്ട് നല്‍കുന്നു. ഡിവൈസിന് അനുസരിച്ച് 16,000 രൂപ വരെ ഡിസ്‌കൗണ്ട് ആണ് ഫ്‌ളിപ്പ്കാര്‍ട്ടിന്റെ എക്‌സ്‌ചേഞ്ച് ഓഫര്‍. 4,000 രൂപാ ഡിസ്‌കൗണ്ട് കൂടി ചേര്‍ത്താണിത്.

ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ് 256 ജിബി വാരിയന്റിന് യഥാക്രമം 80,000 രൂപയും 92,000 രൂപയുമാണ് വില.

Video: ഐഫോണ്‍ റെഡ് പതിപ്പ് കാണാം