നോക്കിയയുടെ ഏറ്റവും വിലകുറഞ്ഞ ഈ ഫോണ്‍ ഇന്ന് വിപണിയില്‍; സിംഗിള്‍, ഡ്യുവല്‍ സിമ്മുകളില്‍ ലഭ്യം

July 19, 2017, 3:20 pm


നോക്കിയയുടെ ഏറ്റവും വിലകുറഞ്ഞ ഈ ഫോണ്‍ ഇന്ന് വിപണിയില്‍; സിംഗിള്‍, ഡ്യുവല്‍ സിമ്മുകളില്‍ ലഭ്യം
Devices
Devices


നോക്കിയയുടെ ഏറ്റവും വിലകുറഞ്ഞ ഈ ഫോണ്‍ ഇന്ന് വിപണിയില്‍; സിംഗിള്‍, ഡ്യുവല്‍ സിമ്മുകളില്‍ ലഭ്യം

നോക്കിയയുടെ ഏറ്റവും വിലകുറഞ്ഞ ഈ ഫോണ്‍ ഇന്ന് വിപണിയില്‍; സിംഗിള്‍, ഡ്യുവല്‍ സിമ്മുകളില്‍ ലഭ്യം

നോക്കിയയുടെ റീഡിസൈന്‍ ചെയ്ത രണ്ടു ഫീച്ചര്‍ ഫോണുകള്‍ കമ്പനി ഈയിടെ വീണ്ടും അവതരിപ്പിച്ചിരുന്നു. നോക്കിയ 105, നോക്കിയ 130 എന്നിവയായിരുന്നു അത് . ഈ രണ്ടു ഹാന്‍ഡ്സെറ്റുകളില്‍ നോക്കിയ 105 ന്‍റെ വിവരങ്ങള്‍ മാത്രമാണ് കമ്പനി മുന്‍പേ പുറത്തു വിട്ടത്. തെരഞ്ഞെടുത്ത സ്റ്റോറുകളില്‍ ഇന്നുമുതല്‍ ഇത് വില്‍പനയ്ക്കെത്തും. സിംഗിള്‍ സിം, ഡ്യുവല്‍ സിം എന്നിങ്ങനെ രണ്ടു രീതിയില്‍ ഈ ഫോണ്‍ ഇപ്പോള്‍ ലഭിക്കും. സിംഗിള്‍ സിം ഫോണിന്‍റെ വില 999 രൂപയും ഡ്യുവല്‍ സിം ഫോണിന്‍റെ വില 1149 രൂപയുമാണ്. ഇതുവരെ പുറത്തിറങ്ങിയതില്‍ വച്ച് ഏറ്റവും വില കുറഞ്ഞ ഫോണാണ് ഒറ്റ സിം ഇടാവുന്ന ഫോണ്‍. നീല, വെള്ള, കറുപ്പ് നിറങ്ങളില്‍ ഇത് ലഭ്യമാണ്.

പുതിയ ഫീച്ചറുകളുമായിട്ടാണ് ഫോണ്‍ എത്തുന്നതെന്ന് കമ്പനി മുന്‍പേ അറിയിച്ചിരുന്നു. നോക്കിയ 105 നു 1.8 ഇഞ്ച്‌ വലുപ്പമുള്ള വലിയ സ്ക്രീന്‍ ആണ് ഉള്ളത്. 'സ്നേയ്ക് സെന്‍സിയ', 'ഡൂഡില്‍ ജമ്പ്', 'ക്രോസ് റോഡ്‌' എന്നിങ്ങനെയുള്ള പഴയ ഗെയിമുകളും ഇതിലുണ്ട്. 15 മണിക്കൂറോളം ടോക്ടൈമും ഏകദേശം ഒരുമാസത്തോളം സ്റ്റാന്‍ഡ്ബൈ ടൈമും ഇതിനുണ്ട്. പുതിയ നോക്കിയ 105 ല്‍ 500 ടെക്സ്റ്റ് മെസേജുകളും 2000 കോണ്‍ടാക്റ്റുകളും ശേഖരിച്ചുവയ്ക്കാം. കൂടാതെ എഫ്.എം റേഡിയോ, യുഎസ്ബി 2.0 എന്നിവയുമുണ്ട്.

നോക്കിയ 130 യ്ക്കും ഏകദേശം നോക്കിയ 105ന്‍റെ അതേ ഫീച്ചറുകള്‍ തന്നെയാണ് ഉള്ളത്. ഇത് 32 GB വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിക്കാനാവും. 105നേക്കാള്‍ ബാറ്ററി ബാക്കപ്പ് കൂടുതലാണ്. ഇതിന് 44 മണിക്കൂര്‍ എഫ് എം പ്ലേബാക്ക് ടൈമും 11.5 മണിക്കൂര്‍ വീഡിയോ പ്ലേബാക്ക് ടൈമും കിട്ടും.

ഇതുകൂടാതെ കമ്പനി ഉടന്‍തന്നെ നോക്കിയ 8 സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കും. കാള്‍ സീസ് ബ്രാന്‍ഡ് പിന്‍ക്യാമറയായിരിക്കും ഇതിന്‍റെ ഏറ്റവും വലിയ പ്രത്യേകത