പിഴവുകള്‍ പരിഹരിച്ചു; സര്‍ട്ടിഫിക്കേഷനും ലഭിച്ചു; മോഹിപ്പിച്ച സാംസങ് ഗ്യാലക്‌സി നോട്ട് 7 ഒരു വരവ് കൂടി വരും

April 25, 2017, 11:08 am

പിഴവുകള്‍ പരിഹരിച്ചു;  സര്‍ട്ടിഫിക്കേഷനും ലഭിച്ചു; മോഹിപ്പിച്ച സാംസങ് ഗ്യാലക്‌സി നോട്ട് 7 ഒരു വരവ് കൂടി വരും
Devices

ഗ്യാലക്‌സി നോട്ട് 7 ഓര്‍മ്മയില്ലേ? ബാറ്ററി പൊട്ടിത്തെറി മൂലം സാംസങ് വിപണിയില്‍ നിന്നും പിന്‍വലിച്ച ഗ്യാലക്‌സി പതിപ്പ്. ഗ്യാലക്‌സി ഫോണുകളെ സ്‌നേഹിച്ച യൂസര്‍മാരെ ഏറെ വിഷമത്തിലാക്കി കൊണ്ടായിരുന്നു നോട്ട് 7ന്റെ പിന്‍വലിക്കല്‍. വിപണിയില്‍ നിന്നും പിന്‍വലിക്കുന്ന സമയത്ത് ഗ്യാലക്‌സി നോട്ട് 7 ഇനി പുറത്തിറക്കുമോ എന്ന കാര്യത്തില്‍ സാംസങ് വ്യക്തത വരുത്തിയിരുന്നില്ല. എന്നാല്‍ അതിനായി സാംസങ് ഒരുങ്ങിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

പിഴവുകള്‍ പരിഹരിച്ച ഗ്യാലക്‌സി നോട്ട് 7ന് വൈഫൈ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചതായി ഗ്യാലക്‌സി ക്ലബ് റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്‍ ബാറ്ററിയ്ക്ക് പകരം താരതമ്യേന ചെറിയതും സുരക്ഷിതവുമായ ബാറ്ററിയാകും പരിഷ്‌കരിച്ച നോട്ട് 7നില്‍ ഉണ്ടാകുക.

വിപണിയില്‍ നിന്നും പിന്‍വലിച്ച നോട്ട് 7 സ്മാര്‍ട്ട്‌ഫോണുകള്‍ പുതിയ ബാറ്ററിയോടെ കുറഞ്ഞ വിലയ്ക്ക് വില്‍ക്കാനാണ് സാംസങ്ങിന്റെ പദ്ധതി. വിറ്റുപോകാത്ത നോട്ട് 7 ഡിവൈസുകള്‍ പിന്‍വലിച്ച ഡിവൈസുകളേക്കാള്‍ കൂടിയ വിലയ്ക്ക് വില്‍ക്കും. 850 യുഎസ് ഡോളറിന് താഴെയാകും പരിഷ്‌കരിച്ച ഗ്യാലക്‌സി നോട്ട് 7ന്റെ വിലയെന്ന് അറിയുന്നു.

ദക്ഷിണ കൊറിയയിലും വിയറ്റ്‌നാമിലുമാകും ആദ്യം സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയ്ക്ക് എത്തുക. നവീകരിച്ച നോട്ട് 7 ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തിക്കുമോ എന്നതില്‍ വ്യക്തതയില്ല. ആന്‍ഡ്രോയിഡ് 7.1 ന്യൂഗയിലാണ് ഗ്യാലക്‌സി നോട്ട് 7 പ്വര്‍ത്തിക്കുക. ഗ്യാലക്‌സി എസ്8ലുള്ള ബിക്‌സ്ബി നോട്ട് 7നില്‍ ഉണ്ടാകുമോ? യൂസര്‍മാര്‍ ഉറ്റുനോക്കുകയാണ്.