സാംസംഗ് ഗാലക്സി നോട്ട് 8 ആഗസ്റ്റ്‌ 23നെത്തുമെന്ന് കമ്പനി; ഐഫോണിനെ വെല്ലുന്ന പിന്‍ക്യാമറ പ്രധാന സവിശേഷത

July 21, 2017, 11:16 am
സാംസംഗ് ഗാലക്സി നോട്ട് 8 ആഗസ്റ്റ്‌ 23നെത്തുമെന്ന് കമ്പനി; ഐഫോണിനെ വെല്ലുന്ന പിന്‍ക്യാമറ പ്രധാന സവിശേഷത
Devices

സാംസംഗ് ഗാലക്സി നോട്ട് 8 ആഗസ്റ്റ്‌ 23 ന് ന്യൂയോര്‍ക്കില്‍ ആദ്യമായി അവതരിപ്പിക്കുമെന്ന് കമ്പനി. ട്വിറ്ററിലൂടെയാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. ഔദ്യോഗിക ക്ഷണമായിട്ടാണ് കമ്പനി ഇക്കാര്യം ട്വിറ്ററില്‍ ഇട്ടിരിക്കുന്നത്. സ്റ്റൈലസോടു കൂടിയ ഒരു ഫോണിന്‍റെ ചിത്രമാണ് കമ്പനി കാണിച്ചിരിക്കുന്നത്.

ന്യൂയോര്‍ക്ക് സിറ്റിയില്‍ പാര്‍ക്ക്‌ അവന്യു ആര്‍മോണിയില്‍ വച്ചായിരിക്കും ഈ ഫോണ്‍ അവതരിപ്പിക്കുക. രാവിലെ 11 മണിക്ക് തുടങ്ങി രാത്രി 8.30 വരെ നീണ്ടുനില്‍ക്കുന്ന പരിപാടിയായിരിക്കും ഇത്. പൊട്ടിത്തെറിക്കുന്ന നോട്ട് സെവന്‍ ദുരന്തത്തിനു ശേഷം നോട്ട് സീരീസ് ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുക്കാനുള്ള അവസരമായാണ്‌ കമ്പനി ഇതിനെ കാണുന്നത്. ഇതിനു മുന്നില്‍ ഹോം ബട്ടന്‍ ഉണ്ടായിരിക്കില്ല എന്നാണു കരുതുന്നത്. എസ്8, എസ്8+ എന്നിവയ്ക്ക് ഹോം ബട്ടന്‍ ഉണ്ടായിരുന്നില്ല. കൃത്യമായ അരികുകള്‍ ഇല്ലാത്ത ഇന്‍ഫിനിറ്റി ഡിസ്പ്ലേ ആയിരിക്കും ഇതിനും ഉണ്ടാവുക.

ലീക്കുകളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് ഏകദേശം 74756 ഇന്ത്യന്‍ രൂപയായിരിക്കും ഇതിന്‍റെ വിലയെന്ന് കരുതുന്നു. 6.3 ഇഞ്ച്‌ SAMOLED ഡിസ്പ്ലേ ആയിരിക്കും ഇതിനുള്ളത്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 835 അല്ലെങ്കില്‍ എക്സിനോസ് 8895 പ്രോസസര്‍ ആയിരിക്കും ഇതിനുണ്ടാവുക. 6GB റാം, 128 GB സ്റ്റോറേജ്, സാംസംഗിന്‍റെ സ്വന്തം ബിക്സ്ബി വോയ്സ് അസിസ്റ്റന്റ് എന്നിവയും ഇതില്‍ ഉണ്ടാവുമെന്ന് കരുതുന്നു.

രണ്ടു പിന്‍ക്യാമറകള്‍ ഉള്ള കമ്പനിയുടെ ആദ്യത്തെ ഹൈ എന്‍ഡ് സ്മാര്‍ട്ട്‌ഫോണ്‍ ആയിരിക്കും ഗാലക്സി നോട്ട് 8. 12MP വൈഡ് ആംഗിള്‍ ലെന്‍സ്‌ ,13MP ടെലിഫോട്ടോ ലെന്‍സ്‌ എന്നിവയായിരിക്കും പിന്നില്‍ ഉണ്ടാവുക. ആപ്പിള്‍ ഐഫോണ്‍ സെവന്‍ പ്ലസിന്‍റെ ക്യാമറ പോലെ ആയിരിക്കും ഇവ പ്രവര്‍ത്തിക്കുക