ഫ്ലിപ്പ് ഫോണുമായി വീണ്ടും സാംസംഗ്; ഹൈ എന്‍ഡ് മോഡല്‍ എന്ന് സൂചനകള്‍

July 27, 2017, 7:13 pm

ഫ്ലിപ്പ് ഫോണുമായി വീണ്ടും സാംസംഗ്; ഹൈ എന്‍ഡ് മോഡല്‍ എന്ന് സൂചനകള്‍
Devices
Devices

ഫ്ലിപ്പ് ഫോണുമായി വീണ്ടും സാംസംഗ്; ഹൈ എന്‍ഡ് മോഡല്‍ എന്ന് സൂചനകള്‍

ഫ്ലിപ്പ് ഫോണുമായി വീണ്ടും സാംസംഗ്; ഹൈ എന്‍ഡ് മോഡല്‍ എന്ന് സൂചനകള്‍

ഓര്‍മ്മയില്ലേ പണ്ടത്തെ ഫ്ലിപ്പ് ഫോണുകള്‍ ? ഇടയ്ക്ക് ടച്ച് സ്ക്രീന്‍ ഫോണുകള്‍ വന്നതില്‍ പിന്നെ ഇത്തരം ഫോണുകള്‍ അപ്രത്യക്ഷമായിരുന്നു. ഇങ്ങനെയുള്ള ഒരു ഫോണുമായി എത്താന്‍ പോകുകയാണ് കൊറിയന്‍ കമ്പനിയായ സാംസംഗ് എന്നാണു റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഈ റിപ്പോര്‍ട്ട് പ്രകാരം 'SM-W2018' എന്ന കോഡിലാണ് ഹാന്‍ഡ്സെറ്റ് എത്തുന്നത്. ഹൈ എന്‍ഡ് മോഡല്‍ ആയിരിക്കും ഇത്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 835 ആയിരിക്കും ഇതിന്‍റെ പ്രോസസ്സര്‍. 6GB റാമും 64GB ഇന്‍ബില്‍റ്റ് സ്റ്റോറേജും ഉണ്ടാവും.

ചൈനീസ് വെബ്സൈറ്റ് ‘ടെന’യുടെ റിപ്പോര്‍ട്ട് പ്രകാരം 4.2 ഇഞ്ച്‌ ഫുള്‍ എച്ച് ഡി ഡിസ്പ്ലേ ആയിരിക്കും ഇതിനുണ്ടാവുക. ഫ്ലിപ്പ് ഫോണ്‍ അടച്ചു വെച്ചാലും കാണാന്‍ വേറെ ഡിസ്പ്ലേ ഉണ്ടാവും. 12 MP പിന്‍ ക്യാമറയും 5MP മുന്‍ക്യാമറയും ഈ ഫോണിനുണ്ടാവും. 2300mAh ആയിരിക്കും ബാറ്ററി.ഈ ഫ്ലിപ്പ് ഫോണ്‍ ആദ്യം കൊറിയയിലായിരിക്കും അവതരിപ്പിക്കുക. പിന്നീട് മറ്റു രാജ്യങ്ങളില്‍ കൂടി എത്തും.