സാംസങ് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്; നിങ്ങള്‍ നിരീക്ഷണത്തിലാണ്

June 11, 2017, 5:31 pm


സാംസങ് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്; നിങ്ങള്‍ നിരീക്ഷണത്തിലാണ്
Devices
Devices


സാംസങ് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്; നിങ്ങള്‍ നിരീക്ഷണത്തിലാണ്

സാംസങ് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്; നിങ്ങള്‍ നിരീക്ഷണത്തിലാണ്

കൊറിയന്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങിനെ തേടി മറ്റൊരു സ്‌നൂപിംഗ് വിവാദം കൂടി. സാംസങ് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്ന ആളുകളുടെ ഓണ്‍ലൈന്‍ പ്രവൃത്തികള്‍ നിരീക്ഷിക്കാനുള്ള സാങ്കേതികവിദ്യ കമ്പനി ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതായി റിപ്പോര്‍ട്ട്. ബ്രിട്ടീഷ് പത്രമായ ദ് സണ്‍ ആണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഇന്റര്‍നെറ്റുമായി സ്മാര്‍ട്ട്‌ഫോണ്‍ കണക്ടാകുന്ന സമയം മുതലുള്ള ഓരോ പ്രവൃത്തികളും നിരീക്ഷിക്കുന്ന ബീക്കണ്‍സ് എന്ന സാങ്കേതിക വിദ്യയാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇമെയില്‍ സന്ദേശങ്ങള്‍ പോലും ഇതുപയോഗിച്ച് ചോര്‍ത്താന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. സാംസങിന്റെ തന്നെ മറ്റ് ഉത്പന്നങ്ങളുടെ പരസ്യ ക്രമീകരണങ്ങള്‍ക്കായിട്ടാണ് ഇത്തരം നടപടികളെന്നാണ് സ്വകാര്യതാ സംരക്ഷണസമിതികള്‍ ആരോപിക്കുന്നത്.

സാംസങിന്റെ പ്രൈവസി പോളിസിയില്‍ ബീക്കണ്‍സ് ഉപയോഗിക്കുന്ന കാര്യം പറഞ്ഞിട്ടുണ്ടെങ്കിലും ഒട്ടുമിക്ക സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്കും ഇത് എന്തിനാണ് ഉപയോഗിക്കുന്നതെന്ന് അറിയില്ല. ഈ അജ്ഞത മുതലെടുത്താണ് സാംസങ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നത്.

സ്മാര്‍ട്ട്‌ഫോണുകളില്‍ ബീക്കണ്‍സ് ഉപയോഗിക്കുന്ന കാര്യം സാംസങ് തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.

‘ഫോണില്‍നിന്ന് സാംസങ് സെര്‍വറിലേക്കുള്ള ആശയവിനിമയത്തിനായിട്ടാണ് ഇത് ഉപയോഗിക്കുന്നതെന്നാണ് കമ്പനി നല്‍കുന്ന വിശദീകരണം. ബീക്കണ്‍സ് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ഡിവൈസുകളില്‍ നിരീക്ഷിക്കപ്പെടുന്നത് ചില പ്രത്യേക കണ്ടന്റുകളും ഇമെയില്‍ സന്ദേശങ്ങളുമാണ്. ഈ കണ്ടന്റ് ഫോണ്‍ ഉപയോക്താവ് എപ്പോള്‍ ഏതു സമയത്ത് ഉപയോഗിച്ചുവെന്ന് ഇതിലൂടെ അറിയാന്‍ സാധിക്കും. ഇതോടൊപ്പം ഐപി അഡ്രസും സാംസങ് സെര്‍വറില്‍ അറിയാന്‍ സാധിക്കും. അതേസമയം ഫോണുകളില്‍ ഉപയോഗിക്കുന്നത് സ്‌നൂപ്പിംഗിനായി ഉപയോഗിക്കുന്ന അള്‍ട്രാസോണിക് ബീക്കണ്‍ ടെക്‌നോളജി അല്ല. മറിച്ച് വെബ് ബീക്കണ്‍സ് എന്ന് അറിയപ്പെടുന്ന താരതമ്യേന ഹാനികരമല്ലാത്ത സാങ്കേതിക വിദ്യയാണ്. സാംസങ് ഫോണുകളിലുള്ള സാങ്കേതിക വിദ്യയ്ക്ക് അള്‍ട്രോസോണിക് ബീക്കണ്‍ ടെക്‌നോളജിയുമായി യാതൊരു ബന്ധവുമില്ല.’ 
സാംസങ്