സ്റ്റീവ് ജോബ്‌സും ചിന്തിച്ചിരുന്നു, ഐ ഫോണില്‍ ഒരു ബാക്ക് ബട്ടണ് വേണ്ടി

June 20, 2017, 10:56 am


സ്റ്റീവ് ജോബ്‌സും ചിന്തിച്ചിരുന്നു, ഐ ഫോണില്‍ ഒരു ബാക്ക് ബട്ടണ് വേണ്ടി
Devices
Devices


സ്റ്റീവ് ജോബ്‌സും ചിന്തിച്ചിരുന്നു, ഐ ഫോണില്‍ ഒരു ബാക്ക് ബട്ടണ് വേണ്ടി

സ്റ്റീവ് ജോബ്‌സും ചിന്തിച്ചിരുന്നു, ഐ ഫോണില്‍ ഒരു ബാക്ക് ബട്ടണ് വേണ്ടി

ആപ്പിള്‍ ബ്രാന്‍ഡിനെ ലോകോത്തര കമ്പനിയാക്കി വളര്‍ത്തിയത് സ്റ്റീവ് ജോബ്‌സ് എന്ന എന്‍ജിനീയറുടെ ഡിസൈനിംഗ് മികവായിരുന്നു. എങ്ങനെയായിരിക്കണം തന്റെ ഫോണ്‍ എന്ന കാര്യത്തില്‍ കൃത്യമായ ധാരണയുണ്ടായിരുന്ന ജോബ്‌സ് തനിക്ക് ആവശ്യമുള്ള ഡിസൈന്‍ ലഭിക്കുന്നത് വരെ ഡിസൈനര്‍മാരെ ശല്യം ചെയ്തു കൊണ്ടിരിക്കുമായിരുന്നു എന്നത് ലോകം അറിയുന്ന സത്യമാണ്. ആപ്പിളിനെക്കുറിച്ചും സ്റ്റീവ് ജോബ്‌സിനെക്കുറിച്ചും പരാമര്‍ശമുള്ള ഏറ്റവും പുതിയ പുസ്തകമാണ് ദ് വണ്‍ ഡിവൈസ്: ദ് സീക്രട്ട് ഹിസ്റ്ററി ഓഫ് ഐഫോണ്‍. ബ്രയാന്‍ മര്‍ച്ചന്റ് എഴുതിയ ഈ പുസ്തകം ഐഫോണിന്റെ ചരിത്രത്തെക്കുറിച്ചാണ് സംസാരിക്കുന്നത്.

ആദ്യമായി സ്‌ക്രീനിലേക്ക് മാത്രമായി ഫോണ്‍ ഒതുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെ പൊതുവിലുള്ള അഭിപ്രായം ഹോം ബട്ടണ്‍ മാത്രം മതിയെന്നായിരുന്നു. എന്നാല്‍, ഈ ചര്‍ച്ചകളില്‍ ഹോം ബട്ടണ്‍ കൂടാതെ മറ്റൊരു ബാക്ക് ബട്ടണ്‍ കൂടി വേണമെന്ന അഭിപ്രായം സ്റ്റീവ് ജോബ്‌സ് ഉയര്‍ത്തിയതായാണ് പുസ്തകം അവകാശപ്പെടുന്നത്. എന്നാല്‍ ബാക്ക് ബട്ടണ്‍ കൊണ്ടു വന്നാല്‍ അത് നാവിഗേഷനെ പ്രതികൂലമായി ബാധിക്കുമെന്നും ഡിവൈസിനെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുമെന്ന ചൗധരിയുടെ വാദം അംഗീകരിച്ച് സ്റ്റീവ് ജോബ്‌സ് ഹോം ബട്ടണ്‍ മാത്രം മതിയെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നുവെന്നാണ് പുസ്തകം വിവരിക്കുന്നത്.

ബ്രയാന്‍ മെര്‍ച്ചന്റ് - പുസ്തക രചയിതാവ്‌

സ്റ്റീവ് ജോബ്‌സ് മറ്റൊരാളുടെ അഭിപ്രായത്തിന് ചെവി കൊടുത്തിരുന്നത് വളരെ വിരളമായി മാത്രമായിരുന്നു എന്നിടത്താണ് ഈ പുസ്തകത്തിലെ വെളിപ്പെടുത്തലിന്റെ പ്രസക്തി. അന്ന് മുതല്‍ ഇന്ന് വരെ ഇറങ്ങിയ എല്ലാ ഐഫോണുകള്‍ക്കും ഐപാഡുകള്‍ക്കും ഹോം ബട്ടണ്‍ മാത്രമാണുള്ളത്. പിന്നീട് ഇറങ്ങിയ ഒട്ടു മിക്ക ഫോണുകളും ഈ ടെംപ്ലേറ്റിലേക്ക് മാറിയെങ്കിലും ചില ആന്‍േേഡ്രായിഡ് ഫോണുകള്‍ ബാക്ക് ബട്ടണ്‍ കൂടി ഉള്‍പ്പെടുത്തി ഫോണ്‍ പുറത്തിറക്കി. പക്ഷെ, ഐഫോണ്‍ ഇപ്പോഴും ഒരൊറ്റ ബട്ടണ്‍ മാത്രമേയുള്ളു.