ഓണ്‍സ്‌ക്രീന്‍ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍: പുതിയ സാങ്കേതികവിദ്യ ആപ്പിളിന് മുന്നെ വിപണിയിലെത്തിക്കാന്‍ ചൈനീസ് കമ്പനി

June 19, 2017, 11:32 am

ഓണ്‍സ്‌ക്രീന്‍ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍: പുതിയ സാങ്കേതികവിദ്യ ആപ്പിളിന് മുന്നെ വിപണിയിലെത്തിക്കാന്‍ ചൈനീസ് കമ്പനി
Devices

സ്മാര്‍ട്ട്‌ഫോണുകളില്‍ ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍ പുതിയ സംഭവമല്ലെങ്കിലും ഓണ്‍സ്‌ക്രീന്‍ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ എന്നത് നൂതന ആശയമാണ്. ആപ്പിള്‍ പുറത്തിറക്കുന്ന അടുത്ത ഐഫോണില്‍ ഈ ഫീച്ചര്‍ ഉണ്ടാകുമെന്ന് നേരത്തെ പറഞ്ഞു കേട്ടിരുന്നു. എന്നാല്‍, ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഇപ്പോള്‍ ആപ്പിളിനെക്കാള്‍ മുന്‍പ് ഈ ആശയം വികസിപ്പിച്ച് വിപണിയിലിറക്കാന്‍ ഒരുങ്ങുകയാണ് ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ. ഓണ്‍സ്‌ക്രീന്‍ ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍ ഉപയോഗിച്ച് ഫോണ്‍ അണ്‍ലോക്ക് ചെയ്യുന്നതിന്റെ പ്രോട്ടോടൈപ്പ് വീഡിയോയും ഓണ്‍ലൈനില്‍ ഇപ്പോള്‍ ലഭ്യമാണ്.

പ്രതീക്ഷിക്കുന്നത് പോലെ വിവോ അടുത്ത മാസം ഈ ഫീച്ചറുള്ള ഫോണ്‍ വിപണിയിലെത്തിക്കുകയാണെങ്കില്‍ ഓണ്‍സ്‌ക്രീന്‍ ഫിംഗര്‍ പ്രിന്റ് ഉപയോഗിക്കുന്ന ആദ്യത്തെ ഫോണ്‍ എന്ന ബഹുമതി വിവോയ്ക്ക് ലഭിക്കും. ഐഫോണ്‍ 8 പുറത്തിറങ്ങാന്‍ ഇനിയും സമയം ഏറെയുണ്ടെന്നിരിക്കെ സാധ്യത വിവോയ്ക്ക് മാത്രമാണ്. പക്ഷെ, ലഭിക്കുന്ന വിവരങ്ങളനുസരിച്ച് വിവോ ഓണ്‍സ്‌ക്രീന്‍ ഫിംഗര്‍പ്രിന്റ് സ്‌കാനറുള്ള ഫോണ്‍ ചൈനയില്‍ മാത്രമാണ് അവതരിപ്പിക്കുന്നത്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഫോണ്‍ എത്തിപ്പെടാന്‍ സമയമെടുക്കും. ഇതിന് മുന്‍പായി ഐഫോണ്‍ 8 അവതരിപ്പിച്ചാല്‍ ഇന്ത്യയിലെത്തുന്ന ആദ്യ ഓണ്‍സ്‌ക്രീന്‍ ഫിംഗര്‍പ്രിന്റ് ഫോണ്‍ ആപ്പിളിന്റേതായിരിക്കും.

സാംസങ് ഒപ്റ്റിക്കല്‍ ഫിംഗര്‍ പ്രിന്റ് സ്‌കാനറിനുള്ള ശ്രമം നടത്തിയിരുന്നെങ്കിലും അത് വിജയിച്ചില്ലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വിവോയെ കൂടാതെ മറ്റ് രണ്ട് ചൈനീസ് ബ്രാന്‍ഡുകളും ആധുനിക ഫിംഗര്‍ പ്രിന്റ് സ്‌കാനറുകള്‍ക്കുള്ള ഒരുക്കത്തിലാണ്.

നിലവില്‍ ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഫോണ്‍ വില്പനയുടെ കാര്യത്തില്‍ അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്ന കമ്പനിയാണ് വിവോ. വിപണിയിലെത്തി ചുരുങ്ങിയ കാലങ്ങള്‍ക്കൊണ്ടാണ് അഫോര്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണ്‍ വിഭാഗത്തില്‍ വിവോ മുന്‍നിരക്കാരായി മാറിയത്.