മൂണ്‍ലൈറ്റ് ക്യാമറയുള്ള വിവോ വി ഫൈവിന്‍റെ നീലനിറ വാരിയന്റ് ഫ്ലിപ്പ്കാര്‍ട്ടിലെത്തി; എല്ലാ മോഡലുകള്‍ക്കും ഡിസ്കൗണ്ട്

July 10, 2017, 4:53 pm

മൂണ്‍ലൈറ്റ് ക്യാമറയുള്ള വിവോ വി ഫൈവിന്‍റെ നീലനിറ വാരിയന്റ് ഫ്ലിപ്പ്കാര്‍ട്ടിലെത്തി; എല്ലാ മോഡലുകള്‍ക്കും ഡിസ്കൗണ്ട്
Devices

കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ വിവോ വി ഫൈവിന്റെ മാറ്റ്‌ ബ്ലാക്ക്, ക്രൌണ്‍ ഗോള്‍ഡ്‌ നിറങ്ങള്‍ കമ്പനി അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ ഫ്ലിപ്പ്കാര്‍ട്ടില്‍ ഇതിന്‍റെ മനോഹരമായ നീല നിറത്തിലുള്ള വാരിയന്റ്റ് കമ്പനി ഇറക്കി. സെല്‍ഫിയ്ക്ക് ഏറെ പ്രാധാന്യമുള്ള ഈ ഫോണിന്‍റെ മുന്‍പത്തെ വില 18,990 രൂപയായിരുന്നു. ഇപ്പോള്‍ ഇത് കുറഞ്ഞ് 17,990 രൂപയായി. മൂന്നു ഫോണുകള്‍ക്കും 17,000 രൂപ വരെയുള്ള എക്സ്ചേഞ്ച് ഓഫറും ഉണ്ട്.

പുതിയ നിറത്തില്‍ വന്നു എന്നതൊഴിച്ച് ഈ ഫോണിനു മുന്‍പേ വന്നതിനേക്കാള്‍ പ്രത്യേകതകള്‍ ഒന്നും ഇല്ല. മുന്‍‌കൂര്‍ പണം അടച്ചാല്‍ ഫ്ലിപ്കാര്‍ട്ട് ഉടനടി അഞ്ചു ശതമാനം ഡിസ്കൌണ്ട് നല്‍കുന്നുണ്ട്. ആക്സിസ് ബാങ്ക് ബസ് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ മറ്റൊരു അഞ്ചു ശതമാനം കൂടി ഡിസ്കൌണ്ട് ലഭിക്കും.

5.5 ഇഞ്ച്‌ ഐപിഎസ് ഡിസ്പ്ലേ ആണ് ഇതിനുള്ളത്. ഇതിന്‍റെ മുകളില്‍ 2.5D വക്രതയുള്ള ഗോറില്ല ഗ്ലാസ് സംരക്ഷണത്തിന് വേണ്ടി നല്‍കിയിരിക്കുന്നു. ഫണ്‍ടച്ച് OS 3.0 അടിസ്ഥാനപ്പെടുത്തിയുള്ള ആന്‍ഡ്രോയ്ഡ് 6.0 മാര്‍ഷ്മല്ലോ ആണ് ഇതിന്‍റെ പ്ലാറ്റ്ഫോം. 1.5GHz ഒക്ടാകോര്‍ മീഡിയടെക് MT6750 SoC പ്രോസസറിന്റെ കരുത്തോടെ എത്തുന്ന ഫോണിന് 4GB റാം ആണ് ഉള്ളത്.

സെല്‍ഫി ക്യാമറ ആണ് ഇതിന്‍റെ ഏറ്റവും പ്രധാന ഫീച്ചര്‍. 'മൂണ്‍ലൈറ്റ് ഗ്ലോ' ഫ്രണ്ട് ലൈറ്റ് ഉള്ള 20MP മുന്‍ക്യാമറയാണ് ഇതിനുള്ളത്. 'ഫെയ്സ് ബ്യൂട്ടി 6.0' ആപ്പും ഉണ്ട്. പിന്നിലാകട്ടെ PDAF, ഡ്യുവല്‍ എല്‍ഇഡി ഫ്ലാഷ് എന്നിവയോട് കൂടിയ 13MP ക്യാമറയാണ് ഉള്ളത്. കുറഞ്ഞ വെളിച്ചത്തിലും നല്ല ഫോട്ടോകള്‍ എടുക്കാന്‍ പറ്റുന്ന ക്യാമറ ആണ് ഇത്.

ഈ ഫോണിന് 64GB ഇന്‍ബില്‍റ്റ് സ്റ്റോറേജ് ഉണ്ട്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256GB വരെ ഇത് വികസിപ്പിക്കാം. കണക്റ്റിവിറ്റി ഓപ്ഷനുകള്‍ 4G VoLTE, ബ്ലൂടൂത്ത് v4.0, വൈഫൈ 802.11 b/g/n/ac, OTGയുള്ള മൈക്രോ യുഎസ്ബി, GPS/ A-GPS എന്നിവയാണ്. കൂടാതെ ആക്സിലറോമീറ്റര്‍, ആമ്പിയന്റ് ലൈറ്റ് സെന്‍സര്‍, ഡിജിറ്റല്‍ കോമ്പസ്, പ്രോക്സിമിറ്റി സെന്‍സര്‍, വിര്‍ച്വല്‍ ഗൈറോസ്കോപ്പ് തുടങ്ങിയ സെന്‍സറുകളും ഇതിനുണ്ട്. 3000mAh ആണ് ബാറ്ററി.