20 മെഗാ പിക്‌സല്‍ ക്യാമറ, 4ജിബി റാം, 64 ജിബി മെമ്മറി, 20,000 രൂപയാണോ ബജറ്റ്? അവര്‍ക്കുള്ളതാണ് ഈ ഫോണ്‍; ജസ്റ്റ് ലോഞ്ച്ഡ്

April 27, 2017, 4:17 pm

20 മെഗാ പിക്‌സല്‍ ക്യാമറ, 4ജിബി റാം, 64 ജിബി മെമ്മറി, 20,000 രൂപയാണോ ബജറ്റ്? അവര്‍ക്കുള്ളതാണ് ഈ ഫോണ്‍; ജസ്റ്റ് ലോഞ്ച്ഡ്
Devices

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ തങ്ങളുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വി5എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു. സെല്‍ഫിയ്ക്ക് പ്രാമുഖ്യം നല്‍കി പുറത്തിറക്കിയിരിക്കുന്ന സ്മാര്‍ട്ട്‌ഫോണിന് 18,990 രൂപയാണ് വില. വ്യാഴാഴ്ച്ച മുതല്‍ ഫോണിന്റെ മുന്‍കൂര്‍ ബുക്കിങ് ആരംഭിച്ചു. മെയ് ആറിനാണ് ആദ്യ വില്‍പ്പന.

ബ്ലാക്ക്, ഗോള്‍ഡ് നിറങ്ങളിലാണ് സ്മാര്‍ട്ട്‌ഫോണ്‍ എത്തുക. നവംബറില്‍ വിവോ അവതരിപ്പിച്ച വി5ന്റെ പിന്‍ഗാമിയാണ് വി5എസ്. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മല്ലോയിലാണ് പ്രവര്‍ത്തിക്കുക 4.5 ജിബി റാം, 5.5 ഇഞ്ച് എച്ച്ഡി സ്‌ക്രീന്‍, ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷന്‍, ഫിംഗര്‍പ്രിന്റ് സെന്‍സര്‍ തുടങ്ങിവയാണ് സവിശേഷതകള്‍. സ്മാര്‍ട്ട്‌ഫോണിന് ഉള്‍ക്കരുത്തേകുന്നത് 1.5GHz octa-core MediaTek MT6750 SoC ഉം.

സെല്‍ഫിയ്ക്കായുള്ള 20 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയാണ് വി5എസിന്റെ ഹൈലൈറ്റ്. 'മൂണ്‍ലൈറ്റ് ഗ്ലോ' ഫ്രണ്ട് ലൈറ്റാണ് ക്യാമറയുടെ മറ്റൊരു സവിശേഷത. സെല്‍ഫി എഡിറ്റ് ചെയ്യാനുള്ള ഫെയ്‌സ് ബ്യൂട്ടി ആപ്പും(പ്രീലോഡഡ്) ഡ്യുവല്‍ എല്‍ഇഡി ഫ്‌ളാഷോടെ 13 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും സ്മാര്‍ട്ട്‌ഫോണിലുണ്ട്.

മൈക്രോ എസ്ഡി കാര്‍ഡ് വഴി 256 ജിബി വരെ വര്‍ധിപ്പിക്കാവുന്ന 64 ജിബി ഇന്‍ബില്‍റ്റ് മെമ്മറി വി5എസ് ഓഫര്‍ ചെയ്യുന്നു. 4G VoLTE, Bluetooth v4.0, Wi-Fi 802.11 b/g/n/ac, Micro-USB with OTG, GPS/ A-GPS, 3.5mm ഹെഡ്‌ഫോണ്‍ ജാക്കും സ്മാര്‍ട്ട്‌ഫോണിലുണ്ട്.

വീഡിയോ: Vivo V5s റിവ്യൂ