ഹൃതിക് റോഷന്‍സ് ഫിറ്റ്‌നസ് ബാന്‍ഡുമായി ചേര്‍ന്ന് ഷവോമിയുടെ പുതിയ ഫിറ്റ്‌നസ് ബാന്‍ഡ്‌ 

September 16, 2017, 1:03 pm
ഹൃതിക് റോഷന്‍സ് ഫിറ്റ്‌നസ് ബാന്‍ഡുമായി ചേര്‍ന്ന് ഷവോമിയുടെ പുതിയ ഫിറ്റ്‌നസ് ബാന്‍ഡ്‌ 
Devices
Devices
ഹൃതിക് റോഷന്‍സ് ഫിറ്റ്‌നസ് ബാന്‍ഡുമായി ചേര്‍ന്ന് ഷവോമിയുടെ പുതിയ ഫിറ്റ്‌നസ് ബാന്‍ഡ്‌ 

ഹൃതിക് റോഷന്‍സ് ഫിറ്റ്‌നസ് ബാന്‍ഡുമായി ചേര്‍ന്ന് ഷവോമിയുടെ പുതിയ ഫിറ്റ്‌നസ് ബാന്‍ഡ്‌ 

ഹൃതിക് റോഷന്‍സ് ഫിറ്റ്‌നസ് ബാന്‍ഡുമായി ചേര്‍ന്ന് ഷവോമി എംഐ ബാന്‍ഡ് എച്ച്ആര്‍എക്‌സ് എഡിഷന്‍ പുറത്തിറക്കി. പുതിയ ഫിറ്റ്‌നെസ് ട്രാക്കറിനു 1299 രൂപയാണ് വില. 18 മുതല്‍ എല്ലാ ഓണ്‍ലൈന്‍ സ്റ്റോറുകളിലും എത്തും.

0.42 ഇഞ്ച് വലിപ്പമുള്ള OLED ഡിസ്‌പ്ലേ, ഹാര്‍ട്ട് റേറ്റ് മോണിറ്റര്‍ പോലെയുള്ള നൂതന ടെക്‌നോളജികള്‍, ഉറക്കം അളക്കുന്നതിനുള്ള സംവിധാനം, എത്രയടി നടന്നു എന്ന് കാണിക്കുന്ന പെഡോമീറ്റര്‍ തുടങ്ങിയവയും ഉണ്ട്. വെള്ളം കടക്കില്ല എന്നതാണ് മറ്റൊരു പ്രധാന പ്രത്യേകത.

നൂതനമായ മിലിട്ടറി ഗ്രേഡ് ADI ആക്‌സിലറോമീറ്റര്‍ ആണ് ഈ ബാന്‍ഡില്‍ ഉള്ളത്. മെനുവില്‍ നിന്നും വിവിധ ഓപ്ഷനുകള്‍ തെരഞ്ഞെടുക്കാന്‍ 0.05mm ആനോഡൈസ്ഡ് ബട്ടണ്‍, രണ്ടാം തലമുറ ബ്ലൂടൂത്ത് 4.0 തുടങ്ങിയവയും ഉണ്ട്. നോട്ടിഫിക്കേഷന്‍ വരുമ്പോള്‍ വൈബ്രേഷന്‍ അലേര്‍ട്ട് സംവിധാനവും ഇതിലുണ്ട്.

7 ഗ്രാം ഭാരമുള്ള ഈ ബാന്‍ഡ് ബ്ലാക്ക്, ബ്ലൂ, ഗ്രീന്‍, ഓറഞ്ച് നിറങ്ങളില്‍ ലഭ്യമായിരിക്കും. ആന്‍ഡ്രോയ്ഡ് 4.4, iOS 7 മുതല്‍ക്കുള്ള സ്മാര്‍ട്ട്ഫോണ്‍ ഓഎസുകളിലും ഇത് ഉപയോഗിക്കാനാവും. ലോകവ്യാപകമായി ഏറെ ആരാധകരുള്ള ഫിറ്റ്‌നസ് ബാന്‍ഡ് ആണ് ഷവോമിയുടേത്. ഇന്ത്യന്‍ ജനത ഫിറ്റ്‌നസിനു കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നതിനാല്‍ ഇത്തരമൊരു ഉല്‍പ്പന്നം വന്‍വിജയമാകുമെന്നാണ് പ്രതീക്ഷയെന്ന് ഷവോമി ഇന്ത്യ എംഡി മനു ജെയിന്‍ പറഞ്ഞു.