ഡ്യുവല്‍ ക്യാമറ അങ്കത്തിന് ഷാവോമി ഇന്ന് ഇന്ത്യന്‍ വിപണയില്‍; 12എംപിയുടെ രണ്ട് പിന്‍ക്യാമറ ഫോണ്‍ പോക്കറ്റ് കീറാതെ നേടാം

September 5, 2017, 10:32 am
ഡ്യുവല്‍ ക്യാമറ അങ്കത്തിന് ഷാവോമി ഇന്ന്  ഇന്ത്യന്‍ വിപണയില്‍; 12എംപിയുടെ രണ്ട് പിന്‍ക്യാമറ ഫോണ്‍ പോക്കറ്റ് കീറാതെ നേടാം
Devices

ഷവോമിയുടെ പുതിയ Mi സ്മാര്‍ട്ട്‌ഫോണ്‍ ഇന്ന് ഇന്ത്യയില്‍ വിപണിയിലെത്തും. രണ്ടു പിന്‍ ക്യാമറകള്‍ ഉള്ള ഫോണ്‍ ഷവോമി ഇന്ത്യന്‍ വിപണിയില്‍ ആദ്യമായാണ് അവതരിപ്പിക്കുന്നത്. കമ്പനി ചൈനയില്‍ അവതരിപ്പിച്ച ഡ്യുവല്‍ ക്യാമറ ഫോണായ Mi 5X ന്‍റെ വകഭേദമായിരിക്കും ഇത്.

ഫ്ലിപ്പ്കാര്‍ട്ടില്‍ മാത്രമായിരിക്കും പുതിയ ഫോണ്‍ ഇപ്പോള്‍ ലഭ്യമാവുക. മിഡ് റേഞ്ചില്‍ രണ്ടു പിന്‍ ക്യാമറയുള്ള ഫോണുകള്‍ ഇപ്പോള്‍ ഇറക്കിയിരിക്കുന്നത് ലെനോവോയും മോട്ടോറോളയുമാണ്‌. ഷാവോമി മോഡല്‍ കൂടി ഈ ശ്രേണിയിലെത്തുന്നതോടെ വിപണിയില്‍ മത്സരം പ്രതീക്ഷിക്കാം.

പിന്നില്‍ രണ്ടു 12MP ക്യാമറകളുമായാണ് ഈ ഫോണ്‍ എത്തുക. ടെലിഫോട്ടോ, വൈഡ് ആംഗിള്‍ ലെന്‍സ്‌ തുടങ്ങിയ പ്രത്യേകതകള്‍ ഇതിനുണ്ട്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 625 പ്രോസസര്‍ കരുത്തോടെ എത്തുന്ന ഫോണിന് 4GB റാം, 64GB ഇന്റേണല്‍ സ്റ്റോറേജ് എന്നിങ്ങനെയാണ് മറ്റു സവിശേഷതകള്‍. ഏകദേശം 14,700 രൂപയാണ് ഇതിനു പ്രതീക്ഷിക്കുന്ന വില