ഷവോമി മി 6 തരംഗമാകുമോ? മുന്‍കൂര്‍ ബുക്കിങ്ങിന് ആരംഭം; ഒത്തിരി കാര്യങ്ങള്‍ ലീക്ക്ഡ്

April 18, 2017, 12:56 pm
ഷവോമി മി 6 തരംഗമാകുമോ? മുന്‍കൂര്‍ ബുക്കിങ്ങിന് ആരംഭം; ഒത്തിരി കാര്യങ്ങള്‍ ലീക്ക്ഡ്
Devices
Devices
ഷവോമി മി 6 തരംഗമാകുമോ? മുന്‍കൂര്‍ ബുക്കിങ്ങിന് ആരംഭം; ഒത്തിരി കാര്യങ്ങള്‍ ലീക്ക്ഡ്

ഷവോമി മി 6 തരംഗമാകുമോ? മുന്‍കൂര്‍ ബുക്കിങ്ങിന് ആരംഭം; ഒത്തിരി കാര്യങ്ങള്‍ ലീക്ക്ഡ്

ഔദ്യോഗിക ലോഞ്ചിന് മുമ്പേ ഷവോമിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ മി 6ന്റെ മുന്‍കൂര്‍ ബുക്കിങ്ങ് ആരംഭിച്ചു. ആഗോള റീടെയ്‌ലര്‍ ആയ GIZTOPന്റെ വെബ്‌സൈറ്റിലാണ് ഷവോമി മി 6ന്റെ മുന്‍കൂര്‍ ഓര്‍ഡര്‍ ആരംഭിച്ചിരിക്കുന്നത്. സ്മാര്‍ട്ട്‌ഫോണിന്റെ കളര്‍ ഓപ്ഷന്‍സും വിലയും മറ്റു പ്രത്യേകതകളും ലീക്ക് ആയിട്ടുണ്ട്.

പ്രധാന സ്‌പെസിഫിക്കേഷന്‍സ്

  • 2.4GHz Qualcomm Snapdragon 835 processor
  • 4GB/6GB LPDDR4 RAM
  • 64GB/128GB UFS 2.0 storage
  • 5.5-inch screen, full HD display (1920x1080 pixels)
  • 3500mAh battery, quick charge supported
  • MIUI 8 base on Android OS (possibly Android 7.0)

ഫിംഗര്‍ പ്രിന്റ് സെന്‍സര്‍, ഡ്യുവല്‍ ക്യാമറ സെന്‍സര്‍ എന്നിവയും ഫോണിലുണ്ടാകും. ബ്ലാക്ക്, വൈറ്റ് വാരിയന്റുകളിലാണ് ഷവോമി മി 6 എത്തുന്നത്. മെയ് ആദ്യവാരം മുതല്‍ ഫോണിന്റെ വില്‍പ്പന തുടങ്ങുമെന്ന് റീടെയ്‌ലര്‍ പറയുന്നു. സ്മാര്‍ട്ട്‌ഫോണിന്റെ ചിത്രങ്ങളൊന്നും റീടെയ്‌ലര്‍ സൈറ്റില്‍ ഇട്ടിട്ടില്ല. 399 യുഎസ് ഡോളറാണ് ഷവോമി മി 6ന്റെ വില. ഏതാണ്ട് 25,753 രൂപ.

ഷവോമി മി 5   
ഷവോമി മി 5  

ബുധനാഴ്ച്ച ബീജിങ്ങില്‍ വെച്ചാണ് ഷവോമി മി 6ന്റെ ലോഞ്ചിങ്ങ. പുതിയ സ്മാര്‍ട്ട്‌ഫോണിനെ കുറിച്ച് ഷവോമി നേരത്തെ ഒരു വീഡിയോ ടീസര്‍ തങ്ങളുടെ സൈറ്റില്‍ നല്‍കിയിരുന്നു. '666' ആയിരുന്നു ടീസറിന്റെ ഹൈലൈറ്റ്. നിങ്ങള്‍ 203 ദിവസം കാത്തിരുന്നു, ഞങ്ങള്‍ ഏഴ് വര്‍ഷവും എന്ന ടാഗ്‌ലൈനോടെ ആയിരുന്നു ടീസര്‍.