കാത്തിരിപ്പിന് അവസാനം, എതിരാളികള്‍ക്കുള്ള ഷവോമിയുടെ ‘വെല്ലുവിളി’ ലോഞ്ച്ഡ്; വില, ഫീച്ചറുകള്‍, അറിയേണ്ടതെല്ലാം ഒരൊറ്റ നോട്ടത്തില്‍

April 19, 2017, 12:55 pm
കാത്തിരിപ്പിന് അവസാനം, എതിരാളികള്‍ക്കുള്ള ഷവോമിയുടെ ‘വെല്ലുവിളി’ ലോഞ്ച്ഡ്; വില, ഫീച്ചറുകള്‍, അറിയേണ്ടതെല്ലാം ഒരൊറ്റ നോട്ടത്തില്‍
Devices

ചൈനിസ് നിര്‍മ്മാതാക്കള്‍ ഷവോമിയുടെ ഏറ്റവും പുതിയ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണിനായുള്ള കാത്തിരിപ്പിന് വിരാമം. ഷവോമി മി 6 ബീജിങ്ങില്‍ അവതരിപ്പിച്ചു. ആറ് ജിബി റാമോടെ സ്‌നാപ്ഡ്രാഗണ്‍ 835 ചിപ്പ്‌സെറ്റിലാണ് ഫോണ്‍. മുന്‍ഗാമികളേക്കാള്‍ 35 ശതമാനം ചെറുതും 25 ശതമാനം കൂടുതല്‍ കാര്യക്ഷമവുമാണ് മി 6ലെ പ്രൊസസര്‍.

ആപ്പിളിന്റെ ഐഫോണ്‍ 7, സാംസങ് ഗ്യാല്കസി എസ്8, എല്‍ജി ജി6 എന്നിവയ്ക്കുളള ഷവോമിയുടെ മറുപടിയായാണ് മി 6നെ ടെക് ലോകം വിലയിരുത്തുന്നത്. മി 6 പ്ലസും മി മാക്‌സ് 2വും ഷവോമി ഇന്ന് അവതരിപ്പിക്കും. ലോഞ്ചിങ് ചടങ്ങുകള്‍ പുരോഗമിക്കുകയാണ്.

5.15 ഇഞ്ച് ഡിസ്‌പ്ലേ, ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, ഫോര്‍ സൈഡഡ് കര്‍വ്ഡ് ഗ്ലാസ് ഡിസൈനോടെ മെറ്റല്‍ ബോഡി, അനാകര്‍ഷണമായ ഹമ്പ് ഒഴിവാക്കിയുള്ള ഡ്യുവല്‍ ക്യാമറ(ഫോണിന്റെ പിന്നില്‍) തുടങ്ങിവയാണ് മി 6ന്റെ പ്രധാന സവിശേഷതകള്‍. ആന്‍ഡ്രോയിഡ് നൗഗട്ടിലാണ് ഷവോമി 6 പ്രവര്‍ത്തിക്കുക. 4കെ വീഡിയോ റെക്കോര്‍ഡിങ് സപ്പോര്‍ട്ട് ചെയ്യുന്ന 12 മെഗാ പിക്‌സല്‍ റിയര്‍ ക്യാമറയും എട്ട് മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയും ഫോണിലുണ്ട്.

64 ജിബി, 128 ജിബി വാരിയന്റുകളിലാണ് ഷവോമി മി 6. യഥാക്രമം 20,500 രൂപയും 24,300 രൂപയുമാണ് വില. മൂന്ന് വാരിയന്റുകളിലാണ് താരതമ്യേന വലുപ്പം കൂടിയ ഷവോമി മി 6 പ്ലസ് എത്തുന്നത്. 64 ജിബി പതിപ്പിന് 25,000 രൂപയും 128 ജിബി പതിപ്പിന് 28,900 രൂപയും 256 ജിബി പതിപ്പിന് 34,600 രൂപയും നല്‍കേണ്ടി വരും.