ഷവോമി റെഡ്മി 4 ഫ്ലാഷ്സെയില്‍ ഇന്നുച്ചയ്ക്ക് പന്ത്രണ്ടു മണിമുതല്‍ ആമസോണില്‍; ഒപ്പം നിരവധി ഓഫറുകളും

July 20, 2017, 12:05 pm
ഷവോമി റെഡ്മി 4 ഫ്ലാഷ്സെയില്‍ ഇന്നുച്ചയ്ക്ക് പന്ത്രണ്ടു മണിമുതല്‍ ആമസോണില്‍; ഒപ്പം നിരവധി ഓഫറുകളും
Devices

ഇന്ന് മുതല്‍ ഷവോമി റെഡ്മി 4 ആമസോണില്‍ വീണ്ടും എത്തും. ഉച്ചയ്ക്ക് പന്ത്രണ്ടു മണി മുതല്‍ ഫ്ലാഷ് സെയില്‍ വീണ്ടും നടക്കും. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഷവോമി റെഡ്മി 3 യുടെ പിന്‍ഗാമിയാണ്‌ ഈ വര്‍ഷം ഇറങ്ങിയ റെഡ്മി 4.

വ്യത്യസ്ത റാമുകളും ഇന്റേണല്‍ സ്റ്റോറേജുമുള്ള മൂന്നു വാരിയന്റുകള്‍ ആണ് ഇപ്പോള്‍ ഇറങ്ങുന്നത്. - 6,999 രൂപ വിലയുള്ള 2GB റാം/16GB സ്റ്റോറേജ്, 8,999 രൂപയുടെ 3GB റാം /32GB സ്റ്റോറേജ്, 10,999 രൂപ വിലയുള്ള 4GB റാം/64GB സ്റ്റോറേജ് എന്നിവയാണ് അവ. ഇപ്പോള്‍ ഫോണ്‍ വാങ്ങിക്കുന്നവര്‍ക്ക് 499 രൂപയുടെ ഫോണ്‍ കെയ്സ് 349 രൂപയ്ക്കും 999 രൂപയുടെ മി എയര്‍ ക്യാപ്സൂള്‍ ഇയര്‍ഫോണുകള്‍ 599 രൂപയ്ക്കും സ്വന്തമാക്കാനുള്ള അവസരമുണ്ട്.

യെസ് ബാങ്ക് ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് 500 രൂപ ക്യാഷ്ബാക്ക് ഓഫര്‍ ഉണ്ട്. ഗോബിബോയില്‍ 4500 രൂപയ്ക്ക് മുകളില്‍ ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കും 500 രൂപ ക്യാഷ്ബാക്ക് ലഭിക്കും. 4000 രൂപയുടെ ഹോട്ടല്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് 2500 രൂപയുടെ ഗോബിബോ ഹോട്ടല്‍ വൌച്ചറും ലഭിക്കും. 1ജിബിയോ അതില്‍ കൂടുതലോ ഉള്ള ഡാറ്റ പാക്കുകള്‍ വാങ്ങിക്കുന്നവര്‍ക്ക് അഞ്ചു മാസത്തേയ്ക്ക് അഞ്ചു റീചാര്‍ജുകളിലായി പരമാവധി 9ജിബി ഡാറ്റയും സൌജന്യമായി ലഭിക്കും.

ഈ ഫോണില്‍ ആമസോണ്‍ കിന്‍ഡില്‍ ആപ്പ് സൈന്‍അപ്പ്‌ ചെയ്യുമ്പോള്‍ 200 രൂപ ക്രെഡിറ്റ് ലഭിക്കും. ആദ്യത്തെ ഒരു ലക്ഷം ഉപഭോക്താക്കള്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക.