പിന്നില്‍ രണ്ടു ക്യാമറ ,പറഞ്ഞാല്‍ കേള്‍ക്കുന്ന നിക്കി ചാറ്റ്ബോട്ട് : സോപോ സ്പീഡ് X സ്മാര്‍ട്ട്‌ ഫോണ്‍ എത്തി; വില 9499 രൂപ

July 24, 2017, 3:27 pm

പിന്നില്‍ രണ്ടു ക്യാമറ ,പറഞ്ഞാല്‍ കേള്‍ക്കുന്ന നിക്കി ചാറ്റ്ബോട്ട് : സോപോ സ്പീഡ് X സ്മാര്‍ട്ട്‌ ഫോണ്‍ എത്തി; വില 9499 രൂപ
Devices

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ സോപോയുടെ സ്പീഡ് എക്സ് ഫോണ്‍ ഇന്ത്യയിലെത്തി. ഡ്യുവല്‍ പിന്‍ക്യാമറ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന നിക്കി ചാറ്റ്ബോട്ട് എന്നിവയാണ് ഇതിന്‍റെ എടുത്തു പറയാവുന്ന പ്രത്യേകതകള്‍. ഈ ഫോണിന്‍റെ വില 9,499 രൂപയാണ്.

റോയല്‍ ഗോള്‍ഡ്‌, ചാര്‍ക്കോള്‍ ബ്ലാക്ക്, ഓര്‍ക്കിഡ് ഗോള്‍ഡ്‌, സ്പെയ്സ് ഗ്രേ കളര്‍ ഓപ്ഷനുകളില്‍ ആണ് ഈ ഫോണ്‍ എത്തുന്നത്. പ്രധാനപ്പെട്ട എല്ലാ റീട്ടയില്‍ സ്റ്റോറുകളിലും ഇത് ലഭ്യമാണ്.

ഈ കമ്പനിയുടെ ഡ്യുവല്‍ പിന്‍ക്യമറയുമായി എത്തുന്ന ആദ്യഫോണ്‍ ആണിത്. പിന്നില്‍ 13MP+2MP ക്യാമറയാണ് ഉള്ളത്. മെറ്റല്‍ യൂണിബോഡി ഫീച്ചര്‍ ഉള്ള സ്മാര്‍ട്ട്‌ഫോണില്‍ ഫിംഗര്‍പ്രിന്‍റ് സെന്‍സറുമുണ്ട്. ഈ ഫോണ്‍ വെറും 0.16 സെക്കന്‍റില്‍ അണ്‍ലോക്ക് ചെയ്യാമെന്ന് കമ്പനി അവകാശപ്പെടുന്നു. ക്യാബ് ബുക്കിംഗ്, ബസ്‌ ബുക്കിംഗ്, ഹോട്ടല്‍ ബുക്കിംഗ് എന്നിവയ്ക്കെല്ലാം സഹായിക്കുന്ന ചാറ്റ്ബോട്ടാണ് നിക്കി.

1020x1920 പിക്സല്‍ റെസല്യൂഷനുള്ള അഞ്ചിഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലേ ആണ് ഇതിനുള്ളത്. ആന്‍ഡ്രോയ്ഡ് 7 നോഗറ്റ് ഓ എസില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് 1.3 ഗിഗാഹെര്‍ട്സ് ഒക്ടാകോര്‍ മീഡിയടെക് പ്രോസസര്‍ ആണ് ഉള്ളത്. 3GB റാം, മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128GB വരെ എക്സ്പാന്‍ഡ് ചെയ്യാവുന്ന 32GB ഇന്റേണല്‍ സ്റ്റോറേജ് എന്നിവയും ഈ ഫോണിന്‍റെ പ്രത്യേകതള്‍ ആണ്.

മുന്‍ ക്യാമറയാവട്ടെ, f/2.0അപ്പര്‍ച്ചര്‍ ഉള്ള 13MP ആണ്. കുറഞ്ഞ വെളിച്ചത്തില്‍ മികച്ച ഫോട്ടോകള്‍ എടുക്കാന്‍ സഹായിക്കുന്ന സോഫ്റ്റ്‌ എല്‍ഇഡി ഫ്ലാഷ് ഉണ്ട് ഈ ക്യാമറയ്ക്കൊപ്പം. 2,680 mAh ബാറ്ററി ഉള്ള ഈ ഫോണിന്‍റെ കണക്റ്റിവിറ്റി ഓപ്ഷനുകള്‍ 4ജി, VoLTE, 3ജി, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ് എന്നിവയാണ്.