പോക്കറ്റില്‍ ഒതുങ്ങുന്ന വിലയില്‍ ZTEയുടെ പുതിയ ഫോണ്‍ വരുന്നു; സെപ്തംബര്‍ എട്ട് മുതല്‍ സൈറ്റുകളില്‍ നിന്നും വാങ്ങാം

September 5, 2017, 1:25 pm
പോക്കറ്റില്‍ ഒതുങ്ങുന്ന വിലയില്‍ ZTEയുടെ പുതിയ ഫോണ്‍ വരുന്നു; സെപ്തംബര്‍ എട്ട് മുതല്‍ സൈറ്റുകളില്‍ നിന്നും വാങ്ങാം
Devices

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ZTE ന്റെ ഏറ്റവും പുതിയ മോഡല്‍ ബ്ലേഡ് A2S വിപണിയിലിറക്കുന്നു. സെപ്റ്റംബര്‍ എട്ടു മുതല്‍ ഇത് ഓണ്‍ലൈന്‍ സൈറ്റുകളില്‍ നിന്നും ലഭ്യമാകും . പോക്കറ്റില്‍ ഒതുങ്ങുന്ന വിലയുമായാണ് ഈ ഫോണ്‍ എത്തുന്നത്. ജെ ഡി ഡോട്ട്‌കോമം സൈറ്റില്‍ കാണിച്ചിരിക്കുന്ന ഇതിന്‍റെ വില 699 യുവാനാണ് ഇതിന്റെ വില. അതായത് ഏകദേശം 6862 ഇന്ത്യന്‍ രൂപ നല്‍കി ഈ ഫോണ്‍ സ്വന്തമാക്കാം.

5.2 ഇഞ്ച്‌ വലിപ്പമുള്ള ഫുള്‍ എച്ച് ഡി സ്ക്രീന്‍ ആണ് ഇതിന്റെ ഒരു പ്രത്യേകത. 1.3Ghz ഒക്ടാ കോര്‍ മീഡിയ ടെക് പ്രോസസറിന്റെ കരുത്തോടെയെത്തുന്ന ഫോണിന് 3GB റാം, മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് വികസിപ്പിക്കാവുന്ന 32GB ഇന്റേണല്‍ സ്റ്റോറേജ് എന്നിവയും ഉണ്ട്.

എല്‍ഇഡി ഫ്ലാഷ് ഉള്ള 13MP പിന്‍ക്യാമറ, 5MP സെല്‍ഫി ക്യാമറ, 2540mAh ബാറ്ററി മുതലായവയാണ് മറ്റു സവിശേഷതകള്‍. വൈ ഫൈ, ബ്ലൂടൂത്ത്, എല്‍ ടി ഇ, എന്‍ എഫ് സി, ജി പി എസ് മുതലായവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍.

ആന്‍ഡ്രോയിഡിന്‍റെ ഏതു വേര്‍ഷന്‍ ആണ് ഇതില്‍ ഉപയോഗിക്കുന്നത് എന്ന് കൃത്യമായി പുറത്ത് വിട്ടിട്ടില്ല.