ഫ്ലിപ്കാര്‍ട്ടില്‍ 2 ബില്ല്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ സോഫ്റ്റ്‌ബാങ്ക് ഒരുങ്ങുന്നെന്ന് റിപ്പോര്‍ട്ട്

August 1, 2017, 2:47 pm

ഫ്ലിപ്കാര്‍ട്ടില്‍ 2 ബില്ല്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ സോഫ്റ്റ്‌ബാങ്ക് ഒരുങ്ങുന്നെന്ന് റിപ്പോര്‍ട്ട്
TechYouth

ഫ്ലിപ്കാര്‍ട്ടില്‍ രണ്ടു ബില്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപിക്കാന്‍ ഒരുങ്ങുകയാണ് ജാപ്പനീസ് ഗ്രൂപ്പായ സോഫ്റ്റ്‌ബാങ്ക് എന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. ഓണ്‍ലൈന്‍ വില്‍പ്പന രംഗത്തെ ഭീമന്മാരായ ആമസോണിന്‍റെ കുത്തക തകര്‍ക്കുക എന്നതാണ് ഇവരുടെ പ്രധാനലക്‌ഷ്യം. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

സോഫ്റ്റ്‌ബാങ്ക് ധനസഹായം ചെയ്യുന്ന സ്നാപ്ഡീല്‍ കഴിഞ്ഞ ദിവസം ഫ്ലിപ്കാര്‍ട്ടുമായി ലയിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്മാറിയിരുന്നു. കഴിഞ്ഞ അഞ്ചു മാസങ്ങളായി ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. ഇതുകൂടാതെ ഫ്ലിപ്കാര്‍ട്ടില്‍ ഓഹരി വാങ്ങാനും സോഫ്റ്റ്‌ബാങ്കിന് പദ്ധതിയുണ്ട് എന്നും വാര്‍ത്ത‍കള്‍ ഉണ്ട്. ഇതുകൂടാതെ ഫ്ലിപ്കാര്‍ട്ട്-സ്നാപ്ഡീല്‍ ലയന കാര്യത്തില്‍ സോഫ്റ്റ്‌ബാങ്ക് പരിശ്രമങ്ങള്‍ തുടരുകയാണെന്നും സംസാരമുണ്ട്.

ഇന്ത്യയില്‍ ഓല, സ്നാപ്ഡീല്‍ പോലെയുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ സോഫ്റ്റ്‌ബാങ്കിന് നിക്ഷേപം ഉണ്ട്. ഈ വര്‍ഷം മെയില്‍ ഡിജിറ്റല്‍ പെയ്മെന്‍റ് പ്ലാറ്റ്ഫോമായ പേടിഎമ്മില്‍ സോഫ്റ്റ്‌ബാങ്ക് 9079 കോടിയോളം രൂപയുടെ നിക്ഷേപം നടത്തിയിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് ഫ്ലിപ്കാര്‍ട്ട് കൂടുതല്‍ ഒന്നും പ്രതികരിച്ചിട്ടില്ല.