വാഹനമോടിക്കുമ്പോള്‍ വേഗത കൂടുന്നുണ്ടോ എന്ന് ഇനി ഗൂഗിള്‍മാപ്പ് പറഞ്ഞുതരും 

July 9, 2017, 3:55 pm

വാഹനമോടിക്കുമ്പോള്‍ വേഗത കൂടുന്നുണ്ടോ എന്ന് ഇനി ഗൂഗിള്‍മാപ്പ് പറഞ്ഞുതരും 
TechYouth
TechYouth

വാഹനമോടിക്കുമ്പോള്‍ വേഗത കൂടുന്നുണ്ടോ എന്ന് ഇനി ഗൂഗിള്‍മാപ്പ് പറഞ്ഞുതരും 

വാഹനമോടിക്കുമ്പോള്‍ വേഗത കൂടുന്നുണ്ടോ എന്ന് ഇനി ഗൂഗിള്‍മാപ്പ് പറഞ്ഞുതരും 

വാഹനങ്ങളുടെ സ്പീഡ് ലിമിറ്റ് കാണിച്ചുതരുന്ന ഗൂഗിള്‍ മാപ്പ് ഫീച്ചര്‍ ഉടന്‍ എത്തും .ഇപ്പോള്‍ രണ്ടു സ്ഥലങ്ങളില്‍ മാത്രമേ ഇത് ലഭ്യമാകൂ എന്ന് കമ്പനി അറിയിച്ചു. യു എസില്‍ സാന്‍ഫ്രാന്‍സിസ്കോ ബേ ഏരിയ, ബ്രസീലില്‍ റിയോ ഡി ജെനീറോ എന്നിവിടങ്ങളിലാണ് ഇപ്പോള്‍ ഇത് ലഭ്യമാവുക. മറ്റു സ്ഥലങ്ങളിലും ഉടന്‍ ഈ ഫീച്ചര്‍ എത്തുമെന്ന് ആന്‍ഡ്രോയ്ഡ് ഓട്ടോ യൂസര്‍ കമ്മ്യൂണിറ്റി അറിയിച്ചു.

ഗൂഗിള്‍ മാപ്പില്‍ തെരഞ്ഞെടുത്ത പ്രദേശങ്ങളില്‍ സ്പീഡ് ലിമിറ്റ് ഇന്‍ഡിക്കേറ്റര്‍ കഴിഞ്ഞ വര്‍ഷം തന്നെ കാണിച്ചുതുടങ്ങിയിരുന്നു. എന്നാല്‍ ആവശ്യമായ അത്രയും ഡാറ്റ ഇല്ലാതിരുന്നതിനാല്‍ മറ്റു പ്രദേശങ്ങളിലേയ്ക്ക് ഇത് എത്തുന്നതിനു കാലതാമസം നേരിടുകയായിരുന്നു.

വേഗത പരിധിയില്‍ കൂടിയാല്‍ പിഴ ഈടാക്കും എന്നതിനാല്‍ നല്‍കുന്ന വിവരങ്ങളില്‍ അങ്ങേയറ്റം കൃത്യത പുലര്‍ത്തേണ്ടതുണ്ട്. തെറ്റായ വിവരങ്ങള്‍ നല്‍കാതിരിക്കാന്‍ ഏറെ ശ്രദ്ധ പുലര്‍ത്തിയേ മതിയാകൂ.