ഇന്ത്യന്‍ റെയില്‍വേയെ മുന്നോട്ടു നയിക്കാന്‍ ആപ്പിള്‍ പോലെയുള്ള കമ്പനികള്‍; വേഗത കൂടിയ ട്രെയിനുകള്‍ ലക്ഷ്യമെന്ന് സുരേഷ് പ്രഭു

July 21, 2017, 5:30 pm

ഇന്ത്യന്‍ റെയില്‍വേയെ മുന്നോട്ടു നയിക്കാന്‍ ആപ്പിള്‍ പോലെയുള്ള കമ്പനികള്‍; വേഗത കൂടിയ ട്രെയിനുകള്‍ ലക്ഷ്യമെന്ന് സുരേഷ് പ്രഭു
TechYouth

ഇന്ത്യന്‍ റെയില്‍വേയെ അടുത്ത പടിയിലേയ്ക്കുയര്‍ത്താന്‍ ആപ്പിള്‍ പോലെയുള്ള കമ്പനികളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് റെയിൽവേ കാബിനറ്റ് മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. മണിക്കൂറില്‍ 600 കിലോമീറ്റര്‍ വേഗതയിലോടുന്ന ട്രെയിനുകള്‍ പോലെയുള്ള നിരവധി ലക്ഷ്യങ്ങള്‍ നേടാന്‍ ഇങ്ങനെയുള്ള ആഗോള കമ്പനികളുമായുള്ള ഇടപെടലുകള്‍ സഹായിക്കും.

ഡല്‍ഹി-മുംബൈ, ഡല്‍ഹി-കൊല്‍ക്കൊത്ത റൂട്ടുകളില്‍ ഓടുന്ന ഗതിമാന്‍ എക്സ്പ്രസിന്‍റെ വേഗത കൂട്ടാനുള്ള 18,000 കോടിയുടെ പ്രൊപ്പോസല്‍ നിതി ആയോഗ് അംഗീകരിച്ചതായും അദ്ദേഹം അറിയിച്ചു. ഇതിന്‍റെ വേഗത മണിക്കൂറില്‍ 200 കിലോമീറ്റര്‍ ആയി വര്‍ധിപ്പിക്കാനാണ് ശ്രമം. വ്യവസായ സമിതിയായ അസോചം സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

എട്ടുമാസങ്ങള്‍ക്ക് മുന്‍പേ തന്നെ സാങ്കേതികലോകത്തെ ഭീമന്മാരുമായി ഇന്ത്യന്‍ റെയില്‍വേയുടെ സ്ഥിതി മെച്ചപ്പെടുത്തുന്ന കാര്യത്തിലുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു എന്ന് മന്ത്രി പറഞ്ഞു. നിലവില്‍ ആപ്പിള്‍ പോലെയുള്ള കമ്പനികളുമായി നമുക്ക് സഹകരണം ഉണ്ട്. ഇറക്കുമതി ചെയ്യുക മാത്രമല്ല, ഇത്തരം കമ്പനികള്‍ ഇന്ത്യയുടെ വ്യവസായമേഖലയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നത് സാധ്യമാക്കാനുമാവുന്നുണ്ട്.

സുരക്ഷയ്ക്കാണ് ഇന്ത്യന്‍ റെയില്‍വേ മുന്‍‌തൂക്കം നല്‍കുന്നത്. അള്‍ട്രാസോണിക് ടെക്നോളജി ഉപയോഗിച്ച് പാളത്തിലെ വിള്ളലുകള്‍ കണ്ടെത്താനുള്ള വിദ്യയും വികസിപ്പിച്ചുവരുന്നുണ്ട്. മന്ത്രി പറഞ്ഞു