ലോകത്താകെ ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്ന യുവാക്കളുടെ 39% ഇന്ത്യയിലും ചൈനയിലും കൂടി; യു എന്‍ റിപ്പോര്‍ട്ട്

August 1, 2017, 4:37 pm

ലോകത്താകെ ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്ന യുവാക്കളുടെ 39% ഇന്ത്യയിലും ചൈനയിലും കൂടി; യു എന്‍ റിപ്പോര്‍ട്ട്
TechYouth

ലോകത്താകെ ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്ന 830 മില്ല്യന്‍ പേരുടെ 39% ഇന്ത്യയിലും ചൈനയിലും കൂടിയെന്നു യു എന്‍ റിപ്പോര്‍ട്ട്. വിവര സാങ്കേതിക വിദ്യയ്ക്കും വിനിമയ സങ്കേതങ്ങള്‍ക്കും വേണ്ടിയുള്ള യു എന്‍ ഏജന്‍സിയായ ഇന്‍റര്‍നാഷണല്‍ ടെലികമ്യൂണിക്കേഷന്‍ യൂണിയന്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ലോകത്താകമാനം ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്ന 830 മില്ല്യന്‍ യുവാക്കളുടെ 39% അതായത് 320 മില്ല്യന്‍ പേര്‍ ഇന്ത്യയിലും ചൈനയിലും നിന്നുള്ളവര്‍ ആണെന്ന് ഈ റിപ്പോര്‍ട്ട് പറയുന്നു.

ചൈനയില്‍ ബ്രോഡ്ബാന്‍ഡ് ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം കൂടിയതായും ഈ റിപ്പോര്‍ട്ട് പറയുന്നു. 15-24 വയസ്സിനുള്ളില്‍ പ്രായം ഉള്ളവരാണ് ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നവരില്‍ അധികം. വികസ്വരരാജ്യങ്ങളില്‍ ഈ പ്രായ ത്തിനുള്ളില്‍ ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നത് 35% പേരും വികസിത രാജ്യങ്ങളില്‍ 13% പേരും ആഗോളതലത്തില്‍ 23% ഉം ആണ്.

ഇന്‍റര്‍നെറ്റ് ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തുന്ന കാലമാണ് ഇതെന്നും വിജ്ഞാനത്തിനും ജോലിയ്ക്കും സാമ്പത്തിക അവസരങ്ങള്‍ക്കും ഇത് വിശാലമായ ലോകമാണ് തുറന്നു തരുന്നതെന്നും ITU സെക്രട്ടറി ജനറല്‍ ഹൌലിന്‍ സാവോ പറഞ്ഞു.

കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ മൊബൈല്‍ ബ്രോഡ്ബാന്‍ഡ് സബ്സ്ക്രിപ്ഷനുകള്‍ ആഗോളതലത്തില്‍ 20% വര്‍ധിച്ചിട്ടുണ്ട്. 2017 അവസാനത്തോടെ ഇത് ആഗോളതലത്തില്‍ 4.3 ബില്ല്യന്‍ ആവും എന്നാണു പ്രതീക്ഷിക്കുന്നത്.