ഇന്‍റക്സിന്‍റെ പുതിയ 4ജി ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചു; വില 6499 രൂപ

July 21, 2017, 1:47 pm

ഇന്‍റക്സിന്‍റെ പുതിയ 4ജി ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചു; വില 6499 രൂപ
TechYouth
TechYouth

ഇന്‍റക്സിന്‍റെ പുതിയ 4ജി ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചു; വില 6499 രൂപ

ഇന്‍റക്സിന്‍റെ പുതിയ 4ജി ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചു; വില 6499 രൂപ

ഇന്‍റക്സിന്‍റെ പുതിയ ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചു. 4G VoLTE സപ്പോര്‍ട്ട് ഉള്ള ഈ അക്വാ ലയണ്‍സ് 3 ഫോണിന്‍റെ വില 6499 രൂപയാണ്.

ആന്‍ഡ്രോയ്ഡ് 7.0 നോഗറ്റിലാണ് ഇത് പ്രവര്‍ത്തിക്കുക. സ്വിഫ്റ്റ്കീ കീബോര്‍ഡ് ഉള്ള ഫോണിനു ബംഗാളി, ഗുജറാത്തി, ഹിന്ദി, കന്നട, മറാത്തി, മലയാളം, പഞ്ചാബി, തമിള്‍, തെലുഗു എന്നിങ്ങനെ 22 ഇന്ത്യന്‍ ഭാഷകള്‍ തിരിച്ചറിയാന്‍ സാധിക്കും. 5 ഇഞ്ച്‌ എച്ച്ഡി ഐപിഎസ് വണ്‍സെല്‍ ഡിസ്പ്ലേയോട് കൂടിയ ഫോണിനു 2GB റാം, 16 GB ഇന്റേണല്‍ സ്റ്റോറേജ് എന്നിങ്ങനെയുള്ള സവിശേഷതകളും ഉണ്ട്.

8MP ഓട്ടോഫോക്കസ് പിന്‍ക്യാമറയും 8MP ഫിക്സഡ് ഫോക്കസ് ഫ്രണ്ട് ഫേസിംഗ് ക്യാമറയുമാണ് ഈ ഫോണിനെ മിഴിവുറ്റ ചിത്രങ്ങള്‍ എടുക്കാന്‍ സഹായിക്കുന്നത്. 4000mAh ബാറ്ററി കരുത്തോടെ എത്തുന്ന ഫോണിന് 139.6x68.8x9.4 വലുപ്പവും 162 ഗ്രാം ഭാരവുമുണ്ട്. സ്വിഫ്റ്റ്കീ കൂടാതെ ക്യു ആര്‍ കോഡ്, എക്സെന്‍ഡെര്‍ ആപ്പ്, ഗാന, ആമസോണ്‍ പ്രൈം വീഡിയോ തുടങ്ങിയ ആപ്ലിക്കേഷനുകളും ഇതിലുണ്ട്.

സ്വന്തം ഭാഷയില്‍ മനസിലുള്ളത് പ്രകടിപ്പിക്കുക എന്നതാണ് ഈ ഫോണ്‍ സാധ്യമാക്കുന്നതെന്ന് ഇന്റക്സ് ടെക്നോളജീസ്‌ പ്രൊഡക്റ്റ് ഹെഡ് ഇഷിത ബന്‍സാല്‍ പറഞ്ഞു. ഈ മാസം തുടക്കത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സിറ്റികളില്‍ നിന്നുള്ളവര്‍ക്ക് വേണ്ടി 3,999 രൂപയുടെ അക്വ സെനിത് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനി അവതരിപ്പിച്ചിരുന്നു.