പെയിന്റിനെ അങ്ങനെയങ്ങ് വിട്ടുകളയാന്‍ മൈക്രോസോഫ്റ്റിനാവില്ല: വേണമെങ്കില്‍ വിന്‍ഡോസ് സ്റ്റോറില്‍ നിന്നെടുക്കാം  

July 25, 2017, 2:28 pm
പെയിന്റിനെ അങ്ങനെയങ്ങ് വിട്ടുകളയാന്‍ മൈക്രോസോഫ്റ്റിനാവില്ല: വേണമെങ്കില്‍ വിന്‍ഡോസ് സ്റ്റോറില്‍ നിന്നെടുക്കാം  
TechYouth

വിന്‍ഡോസ് 10ന്റെ പുതിയ അപ്ഡേഷനായ ഫാള്‍ ക്രിയേറ്റേഴ്സ് അപ്ഡേറ്റില്‍ പല സോഫറ്റ്വെയറുകളും ഒഴിവാക്കുകയും പുതിയത് കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്നുണ്ട്. ഇതില്‍ ഒഴിവാക്കപ്പെടുന്ന സോഫ്റ്റ്വെയറുകളില്‍ പ്രധാനം എംഎസ് പെയിന്റാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത് പൂര്‍ണമായും ശരിയല്ലെന്ന് കമ്പനി വ്യക്തമാക്കി. മൈക്രോസോഫ്റ്റ് പെയിന്‍റ് പൂര്‍ണമായും ഇല്ലാതാവില്ല. വിന്‍ഡോസ് സ്റ്റോറില്‍ ഓപ്ഷണല്‍ ആയി ഇതുണ്ടാവും. വേണം എന്നുള്ളവര്‍ക്ക് ഡൌണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.

"എം എസ് പെയിന്‍റ് പൂര്‍ണമായും ഇല്ലാതാവുകയല്ല, പുതിയ ത്രീഡി ഫീച്ചറുകള്‍ക്കൊപ്പം തന്നെ ടുഡിയിലും പെയിന്‍റ് ചെയ്യാന്‍ ഇഷ്ടമുള്ള നിരവധി ആളുകള്‍ ഉണ്ടെന്ന് ഞങ്ങള്‍ക്കറിയാം. വിന്‍ഡോസ് 10 ക്രിയേറ്റേഴ്സ് അപ്ഡേറ്റില്‍ ഇത് സൗജന്യമായി ഉപയോഗിക്കാം. ഭാവിയില്‍ ഇത് വിന്‍ഡോസ് സ്റ്റോറിലും സൗജന്യമായി ഡൌണ്‍ലോഡ് ചെയ്യാം. ഇതിന്‍റെ പുതിയ അപ്ഡേറ്റുകള്‍ ഇനിയും വരും. ആളുകള്‍ക്ക് വീണ്ടും പെയിന്‍റ് അനുഭവം ആസ്വദിക്കാം." മൈക്രോസോഫ്റ്റ് പറയുന്നു.

എം എസ് പെയിന്‍റിന്‍റെ ഫംഗ്ഷനുകള്‍ പെയിന്‍റ് ത്രീഡി ആപ്പില്‍ ലയിപ്പിക്കും. ഇതാണ് വിന്‍ഡോസ് 10 ക്രിയേറ്റേഴ്സ് അപ്ഡേറ്റില്‍ ഉണ്ടാവുക. കുറച്ചു കൂടി കൂടുതല്‍ മികച്ച ഓപ്ഷനുകള്‍ ഉള്ള ത്രീഡി പെയിന്‍റ് ആപ്പിന്‍റെ ഉപയോഗം കൂടുതല്‍ പ്രോത്സാഹിപ്പിക്കാന്‍ എം എസ് പെയിന്റിനെ വിന്‍ഡോസ് സ്റ്റോറിലേയ്ക്ക് മാറ്റുക എന്നതുതന്നെയാണ് കമ്പനിയ്ക്ക് ചെയ്യാനുള്ളത്.

1985ലാണ് എംഎസ് പെയിന്റ് ആദ്യമായി എത്തുന്നത്. അന്ന് മുതലുള്ള എല്ലാ വിന്‍ഡോസ് അപ്ഡേഷനൊടൊപ്പവും എംഎസ് പെയിന്റുമുണ്ടായിരുന്നു. പെയിന്റിനെ വിന്‍ഡോസ് കൈയ്യൊഴിയുന്നുവെന്ന വാര്‍ത്തകള്‍ വന്നതോടെ അടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍ പ്രതിഷേധം ശക്തമായിരുന്നു