വീട്ടിലിരുന്ന് സമ്പാദിക്കാം; ഇതാ ഒമ്പത് ഒാണ്‍ലെെന്‍ ജോലികളും കണ്ടെത്താന്‍ സഹായിക്കുന്ന വെബ്സെെറ്റുകളും

June 19, 2017, 1:43 pm
വീട്ടിലിരുന്ന് സമ്പാദിക്കാം; ഇതാ ഒമ്പത് ഒാണ്‍ലെെന്‍ ജോലികളും കണ്ടെത്താന്‍ സഹായിക്കുന്ന വെബ്സെെറ്റുകളും
TechYouth
TechYouth
വീട്ടിലിരുന്ന് സമ്പാദിക്കാം; ഇതാ ഒമ്പത് ഒാണ്‍ലെെന്‍ ജോലികളും കണ്ടെത്താന്‍ സഹായിക്കുന്ന വെബ്സെെറ്റുകളും

വീട്ടിലിരുന്ന് സമ്പാദിക്കാം; ഇതാ ഒമ്പത് ഒാണ്‍ലെെന്‍ ജോലികളും കണ്ടെത്താന്‍ സഹായിക്കുന്ന വെബ്സെെറ്റുകളും

വീട്ടിലിരുന്ന് സമ്പാദിക്കാന്‍ താത്പര്യമില്ലാത്തവരായി ആരുണ്ടാകും. ഇന്റര്‍നെറ്റിന്റെ വരവും ഡിജിറ്റലയിസേഷനോടും കൂടി നിരവധി അവസരങ്ങളാണ് വീട്ടിലിരുന്ന് തൊഴിലെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ളത്. അത്തരത്തിലുള്ള ഒമ്പത് തൊഴിലവസരങ്ങളും അവ നല്‍കുന്ന വെബ്സെെറ്റുകളെയും പരിചയപ്പെടാം

1. വെര്‍ച്ച്വല്‍ അസിസ്റ്റന്‍ഷിപ്പ്

സംരഭകര്‍ക്കും, ചെറിയ കമ്പനികള്‍ക്കും, പ്രൊഫഷനലുകള്‍ക്കും വിവിധ തരത്തിലുള്ള സഹായങ്ങള്‍ ആവശ്യമായി വന്നേക്കും. ഇതൊരു പക്ഷേ മീറ്റിങ്ങുകള്‍ ആസൂത്രണം ചെയ്യലോ, പവര്‍പോയിന്റ് പ്രസന്റേഷന്‍ നിര്‍മ്മിക്കലോ, ബ്ലോഗുകള്‍ കൈകാര്യം ചെയ്യലോ ഒക്കെയാകാം. കംപ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്ക് അനായാസം ചെയ്യാന്‍ കയ്യുന്ന കാര്യമാണ് വെര്‍ച്ച്വല്‍ അസിസ്റ്റന്‍ഡിന്റെ ജോലി. ഇംഗ്ലീഷ് പരിജ്ഞാനവും ഒരു പരിധിവരെ ആവശ്യമാണ്. താത്പര്യമുള്ളവര്‍ക്ക് elance.com, zirtual.com എന്നീ സെറ്റുകളിലൂടെ വെര്‍ച്ച്വല്‍ അസിസ്റ്റന്‍ഡിന്‍റെ ജോലി കണ്ടെത്താവുന്നതാണ്.

2. പരിഭാഷ- ട്രാന്‍സലേഷന്‍

ദ്വിഭാഷ പരിജ്ഞാനമുള്ളവര്‍ക്ക് അനായാസം ചെയ്യാന്‍ സാധിക്കുന്ന ജോലിയാണ് പരിഭാഷ. നിരവധി ഇന്റര്‍നാഷണല്‍ കമ്പനികള്‍ക്കും, എഴുത്തുകാര്‍ക്കും പരിഭാഷകരെ ആവശ്യമുണ്ട്. ജോലി കണ്ടെത്താന്‍ fiverr.com, upwork.com എന്നീ സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യാം. ഒരു വാക്കിന് ഒരു രുപ മുതല്‍ 5 രൂപവരെ ഇത്തരം ജോലികള്‍ക്ക് വരുമാനമായി ലഭിക്കും.

3. ബ്ലോഗിങ്ങ്

ബ്ലോഗുകള്‍ ഇന്നൊരു വലിയ മാര്‍ക്കറ്റിങ്ങ് തന്ത്രമായി ഉപയോഗിക്കുന്നുണ്ട്. ഇതിനു പുറമെ നിങ്ങള്‍ക്ക് സ്വന്തമായി ബ്ലോഗുണ്ടാക്കിയും വരുമാനം ഉണ്ടാക്കാവുന്നതാണ്. ബ്ലോഗ് ഉണ്ടാക്കുന്ന ട്രാഫിക്കിന് അനുസൃതമായാണ് വരുമാനം ലഭിക്കുക.

4. ഉത്പന്നങ്ങള്‍ ഓണ്‍ലൈനില്‍ വില്‍ക്കാം

കരകൗശല വസ്തുക്കള്‍, ആഭരണങ്ങള്‍, വസ്ത്രം തുടങ്ങിയവ നിര്‍മ്മിക്കാന്‍ കഴിവുള്ളവരാണെങ്കില്‍ ഒട്ടും മടിക്കേണ്ട നിങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് ഓണ്‍ലൈനില്‍ നല്ല ഡിമാന്റാണ്. ഫെയ്‌സ്ബുക്ക് പോലുള്ള നവമാധ്യമങ്ങളുടെ സഹായത്താല്‍ ഉത്പന്നങ്ങള്‍ക്ക് മാര്‍ക്കറ്റ് കണ്ടെത്താം. ഇതിനുപുറമേ ആമസോണ്‍, ഇബേ, ഇന്‍ഡീബസാര്‍ എന്നീ വെബ്‌സൈറ്റുകളില്‍ നിങ്ങളുടെ ഉത്പന്നങ്ങള്‍ രജിസ്റ്റര്‍ ചെയ്തും മാര്‍ക്കറ്റ് കണ്ടെത്താം. ഈ വെബ്‌സൈറ്റുകള്‍ ഒരു ചെറിയ തുക സര്‍വ്വീസ് ചാര്‍ജായി നിങ്ങളില്‍ നിന്ന് ഈടാക്കും.

5. കണ്ടന്റ് റൈറ്റിങ്ങ്

ഫ്രീലാന്‍സായി ജോലി ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് നിരവധി അവസരങ്ങള്‍ നല്‍കുന്ന മേഖലയാണ് കണ്ടന്റ് റൈറ്റിങ്ങ്. വെബ്‌സൈറ്റുകള്‍ക്ക് ആവശ്യമായ കണ്ടന്റ്, ഉത്പന്നങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍, തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് എഴുതാം. fiverr.com, upwork.com, freeelancer.com, elance.com, workhire.com എന്നീ സൈറ്റുകളിലൂടെ കണ്ടന്റ് റൈറ്റിങ്ങ് ജോലികള്‍ കണ്ടെത്താവുന്നതാണ്.

6. ഡാറ്റാ എന്‍ട്രി

ഓട്ടോമേഷന്‍ വന്നതോടു കൂടി ഡാറ്റാ എന്‍ട്രി ജോലികള്‍ എളുപ്പമായെങ്കിലും ഇന്നും നിരവധി പേര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുന്നുണ്ട് ഡാറ്റാ എന്‍ട്രി. വേഗത്തില്‍ ടൈപ്പ് ചെയ്യാന്‍ സാധിക്കുന്നവര്‍ക്ക് അനായാസം ചെയ്യാന്‍ സാധിക്കുന്ന ജോലിയാണ് ഡാറ്റാ എന്‍ട്രി.

7. ഓണ്‍ലൈന്‍ ട്യൂട്ടര്‍

അധ്യാപന മേഖലയില്‍ പരിചയ സമ്പന്നരായവര്‍ക്ക് എളുപ്പത്തില്‍ ചെയ്യാവുന്ന ജോലിയാണ് ഓണ്‍ലൈന്‍ ട്യൂട്ടറിങ്ങ്. ഇതിനായി myprivatetutor.com, bharathtutors.com, tutorindia.net എന്നിവയില്‍ നിന്നും ഓണ്‍ലൈന്‍ ട്യൂട്ടര്‍ ജോലി കണ്ടെത്താവുന്നതാണ്. അപേക്ഷകന്‍റെ വിവരങ്ങള്‍ കമ്പനി പരിശോധിച്ചതിനു ശേഷം ഓണ്‍ലൈന്‍ ടെസ്റ്റും ടെലിഫോണ്‍ ഇന്റര്‍വ്യൂവും ഉണ്ടാകും