ഇന്ത്യയില്‍ ഓരോ 10 മിനുട്ടിലും ഓരോ സൈബര്‍ കുറ്റകൃത്യം വീതം നടക്കുന്നുവെന്ന് റിപ്പോര്‍ട്ട്

July 22, 2017, 11:49 am

ഇന്ത്യയില്‍ ഓരോ 10 മിനുട്ടിലും ഓരോ സൈബര്‍ കുറ്റകൃത്യം വീതം നടക്കുന്നുവെന്ന് റിപ്പോര്‍ട്ട്
TechYouth
TechYouth

ഇന്ത്യയില്‍ ഓരോ 10 മിനുട്ടിലും ഓരോ സൈബര്‍ കുറ്റകൃത്യം വീതം നടക്കുന്നുവെന്ന് റിപ്പോര്‍ട്ട്

ഇന്ത്യയില്‍ ഓരോ 10 മിനുട്ടിലും ഓരോ സൈബര്‍ കുറ്റകൃത്യം വീതം നടക്കുന്നുവെന്ന് റിപ്പോര്‍ട്ട്

2017ലെ ആദ്യ ആറു മാസത്തില്‍ ഇന്ത്യയില്‍ ഓരോ പത്തു മിനുട്ടിലും ഓരോ സൈബര്‍ കുറ്റകൃത്യം വീതം നടന്നുവെന്ന് പഠനം. 2016ല്‍ ഇത് പന്ത്രണ്ടു മിനുട്ടില്‍ ഒന്ന് എന്ന കണക്കിലായിരുന്നു. ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമി(CERT-In)ന്‍റെ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെ 27,482 സൈബര്‍കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

ഫിഷിംഗ്, സ്കാനിംഗ്/പ്രോബിംഗ്, സൈറ്റുകളില്‍ നുഴഞ്ഞുകയറല്‍, വൈറസുകള്‍, ഡീഫേസ്മെന്‍റ്, റാന്‍സംവെയറുകള്‍ എന്നിവയെല്ലാം ഇതില്‍പ്പെടും. ദിനംപ്രതി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിക്കൂടി വരുന്നതിനാല്‍ ഇങ്ങനെയുള്ള കുറ്റകൃത്യങ്ങളില്‍ കൃത്യസമയത്ത് നടപടി ഉണ്ടാവേണ്ടത് വളരെ അത്യാവശ്യമാണെന്ന് സൈബര്‍ വിദഗ്ധര്‍ പറയുന്നു. കഴിഞ്ഞ മൂന്നര വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ 1.71 ലക്ഷം സൈബര്‍ കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഇപ്പോഴത്തെ കണക്കുകള്‍ വച്ചു നോക്കുമ്പോള്‍ ഡിസംബര്‍ ആവുമ്പോഴേയ്ക്കും ഈ വര്‍ഷത്തെ മാത്രം കേസുകളുടെ എണ്ണം 50,000 കടക്കുമെന്നാണ് കരുതുന്നത്.

സൈബര്‍ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ ഗൗരവപരമായി സമീപിക്കേണ്ടതുണ്ട് എന്ന് സൈബര്‍ക്രൈം വിദഗ്ധന്‍ മിര്‍സ ഫൈസാന്‍ ആസാദ് പറയുന്നു. ക്രിപ്റ്റോകറന്‍സി വന്നതോടുകൂടി ഏറ്റവും എളുപ്പത്തില്‍ കാശുതട്ടാനുള്ള മാര്‍ഗമായി സൈബര്‍ കുറ്റവാളികള്‍ ഇതിനെ കണ്ടുതുടങ്ങി. ഇക്കാര്യത്തില്‍ ആര്‍.ബി.ഐയുടെ ഭാഗത്ത്‌ നിന്നും ആവശ്യമായ നടപടികള്‍ ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. മിര്‍സ കൂട്ടിച്ചേര്‍ത്തു