ഫേസ്ബുക്കില്‍ ഇന്ന് ചുവന്ന ഉമ്മകളുടെ ദിനം; ടൈം ലൈനില്‍ ‘ഉമ്മ’ എന്നെഴുതി നോക്കൂ!

July 27, 2017, 3:40 pm
ഫേസ്ബുക്കില്‍ ഇന്ന് ചുവന്ന ഉമ്മകളുടെ ദിനം; ടൈം ലൈനില്‍ ‘ഉമ്മ’ എന്നെഴുതി നോക്കൂ!
TechYouth
TechYouth
ഫേസ്ബുക്കില്‍ ഇന്ന് ചുവന്ന ഉമ്മകളുടെ ദിനം; ടൈം ലൈനില്‍ ‘ഉമ്മ’ എന്നെഴുതി നോക്കൂ!

ഫേസ്ബുക്കില്‍ ഇന്ന് ചുവന്ന ഉമ്മകളുടെ ദിനം; ടൈം ലൈനില്‍ ‘ഉമ്മ’ എന്നെഴുതി നോക്കൂ!

ഇന്ന് ഫേസ്ബുക്കില്‍ ‘ഉമ്മ’ എന്ന് ടൈപ്പ് ചെയ്തവരൊക്കെ ഞെട്ടി. എന്താണെന്നല്ലേ? ഉമ്മ എന്ന് എഴുതുന്നത് മാത്രം പ്രത്യക്ഷപ്പെടുന്നത് ചുവന്ന നിറത്തില്‍!

ഇനി വല്ലവരുടെയും കമന്റ് ബോക്സില്‍ ഉമ്മ എന്നെഴുതിയാലോ ,സ്ക്രീനിന്‍റെ താഴെ രണ്ടു വശങ്ങളില്‍ നിന്നും ചുവന്ന ഹൃദയചിഹ്നങ്ങള്‍ പറന്നു വരുന്നത് കാണാം! എന്തായാലും നന്നായി അല്ലേ? മലയാളികളുടെ ഉമ്മയുടെ മഹത്വം അങ്ങ് ഫേസ്ബുക്കിന്‍റെ മുതലാളി വരെ മനസിലാക്കിക്കളഞ്ഞു എന്നാണ് ചില രസികന്മാരുടെ കമന്റുകള്‍!

സുക്കര്‍ബര്‍ഗിന് പെട്ടെന്ന് എന്താണിത്ര ഉമ്മപ്രേമം എന്ന് ആലോചിച്ചു തല പുകയ്ക്കുകയാണ് മലയാളികള്‍. എന്നാലും പുതിയ സൂത്രം കമന്റ് ബോക്സുകളിലും ടൈംലൈനുകളിലും വാരി വിതറുന്നതില്‍ ആരും ഒരു കുറവും കാണിക്കുന്നില്ല!