അസൂസ് ഫോണ്‍ കയ്യിലുണ്ടോ? റിലയന്‍സ് ജിയോ നിങ്ങള്‍ക്ക് 100GB 4ജി സൗജന്യമായി തരും! 

July 10, 2017, 12:48 pm
അസൂസ് ഫോണ്‍ കയ്യിലുണ്ടോ? 
റിലയന്‍സ് ജിയോ നിങ്ങള്‍ക്ക് 100GB 4ജി സൗജന്യമായി തരും! 
TechYouth
TechYouth
അസൂസ് ഫോണ്‍ കയ്യിലുണ്ടോ? 
റിലയന്‍സ് ജിയോ നിങ്ങള്‍ക്ക് 100GB 4ജി സൗജന്യമായി തരും! 

അസൂസ് ഫോണ്‍ കയ്യിലുണ്ടോ? റിലയന്‍സ് ജിയോ നിങ്ങള്‍ക്ക് 100GB 4ജി സൗജന്യമായി തരും! 

തെരഞ്ഞെടുത്ത അസൂസ് മൊബൈല്‍ ഫോണ്‍ മോഡലുകള്‍ വാങ്ങിക്കുന്നവര്‍ക്ക് റിലയന്‍സ് ജിയോയുടെ അധിക 4G ഡാറ്റ ഓഫര്‍. ജൂണ്‍ 16 മുതല്‍ ഓണ്‍ലൈനിലും ഓഫ്ലൈനിലുമായി മൊബൈല്‍ വാങ്ങിച്ചവര്‍ക്കാണ് ഈ ഓഫര്‍ ലഭ്യമാവുക. ഉപഭോക്താക്കള്‍ ജിയോ പ്രൈം മെമ്പര്‍മാര്‍ ആയിരിക്കണം. 2018 മാര്‍ച്ച് 31 വരെ 309 രൂപയ്ക്കോ അതിനു മുകളിലോ റീചാര്‍ജ് ചെയ്യുമ്പോള്‍ അധിക 4ജി ഡാറ്റ ലഭിക്കും. പത്തു റീചാര്‍ജ് വരെ പരമാവധി ഇങ്ങനെ ലഭിക്കും.

ഇങ്ങനെ സൗജന്യഡാറ്റ ലഭിക്കുന്ന ഫോണുകളെ മൂന്നായിട്ടാണ് തരംതിരിച്ചിരിക്കുന്നത്. അസൂസ് സെന്‍ഫോണ്‍ സെല്‍ഫി, അസൂസ് സെന്‍ഫോണ്‍ മാക്സ്, അസൂസ് സെന്‍ഫോണ്‍ ലൈവ്, അസൂസ് സെന്‍ഫോണ്‍ ഗോ 4.5, അസൂസ് സെന്‍ഫോണ്‍ ഗോ 5.0, അസൂസ് സെന്‍ഫോണ്‍ ഗോ 5.5 എന്നീ ഫോണുകള്‍ ഉള്ളവര്‍ക്ക് 3GB of 4G data ലഭിക്കും.

അസൂസ് സെന്‍ഫോണ്‍ 2, അസൂസ് സെന്‍ഫോണ്‍ 2 ലേസര്‍, അസൂസ് സെന്‍ഫോണ്‍ 2 ലേസര്‍5.5, അസൂസ് സെന്‍ഫോണ്‍ 3S മാക്സ്, അസൂസ് സെന്‍ഫോണ്‍ 3 ലേസര്‍, അസൂസ് സെന്‍ഫോണ്‍ 3 മാക്സ് 5.2, അസൂസ് സെന്‍ഫോണ്‍ 3 മാക്സ് 5.5 എന്നിവ ഉപയോഗിക്കുന്നവര്‍ക്ക് 5GB 4Gയാണ് ഓരോ റീചാര്‍ജിലും അധികം ലഭിക്കുന്നത്.

അസൂസ് സെന്‍ഫോണ്‍ സൂം, അസൂസ് സെന്‍ഫോണ്‍ 3 ഡീലക്സ്, അസൂസ് സെന്‍ഫോണ്‍ 3 അള്‍ട്രാ, അസൂസ് സെന്‍ഫോണ്‍ 3 5.2, അസൂസ് സെന്‍ഫോണ്‍ 3 5.5 എന്നീ ഹൈ എന്‍ഡ് ഫോണുകള്‍ ആണ് മൂന്നാമത്തെ വിഭാഗം. പത്തു റീചാര്‍ജുകളിലായി പരമാവധി 100 GB ഡാറ്റയാണ് ഇങ്ങനെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്.

മൈ ജിയോ ആപ്പ് വഴി ഈ ഓഫര്‍ ആക്റ്റിവേറ്റ് ചെയ്യാവുന്നതാണ്. ഇതിനായി Open MyJio App -> My Vouchers -> View Voucher -> Recharge my number -> Confirm Recharge -> Successful Recharge Notification ഇങ്ങനെ ക്ലിക്ക് ചെയ്‌താല്‍ മതിയാകും.