പുതിയ റിലയന്‍സ് ജിയോ 4ജി ഫീച്ചര്‍ ഫോണ്‍ ബുക്ക് ചെയ്യുന്നതിങ്ങനെ

July 21, 2017, 4:58 pm


പുതിയ റിലയന്‍സ് ജിയോ 4ജി ഫീച്ചര്‍ ഫോണ്‍ ബുക്ക് ചെയ്യുന്നതിങ്ങനെ
TechYouth
TechYouth


പുതിയ റിലയന്‍സ് ജിയോ 4ജി ഫീച്ചര്‍ ഫോണ്‍ ബുക്ക് ചെയ്യുന്നതിങ്ങനെ

പുതിയ റിലയന്‍സ് ജിയോ 4ജി ഫീച്ചര്‍ ഫോണ്‍ ബുക്ക് ചെയ്യുന്നതിങ്ങനെ

റിലയന്‍സ് ജിയോയുടെ പുതിയ 4ജി ഫീച്ചര്‍ഫോണായ ജിയോഫോണ്‍ റിലയന്‍സിന്‍റെ വാര്‍ഷികപൊതുയോഗത്തില്‍ വച്ച് ചെയര്‍മാന്‍ മുകേഷ് അംബാനി ഇന്നവതരിപ്പിച്ചു. ബുക്ക് ചെയ്താലും കുറച്ചു കാലം കഴിഞ്ഞേ ഈ ഫോണ്‍ കയ്യില്‍ കിട്ടൂ. ഇതിനായി സെപ്റ്റംബര്‍ വരെ കാത്തിരിക്കണം. എന്നാല്‍ കൃത്യതീയതിയൊന്നും കമ്പനി ഇതുവരെ അറിയിച്ചിട്ടില്ല.

'മൈ ജിയോ' ആപ്പ് വഴിയാണ് ഈ ഫോണ്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബുക്ക് ചെയ്യേണ്ടത്. ആഗസ്റ്റ്‌ 24 ന് ശേഷം ഓര്‍ഡര്‍ നല്‍കാം. ആഗസ്റ്റ്‌ 24 ന് ശേഷം റീട്ടയില്‍ ഷോപ്പുകളിലും ഈ സൗകര്യം ലഭ്യമാക്കും. ആദ്യം ബുക്ക് ചെയ്തവര്‍ക്ക് ആദ്യം എന്ന ക്രമത്തില്‍ സെപ്റ്റംബര്‍ മാസത്തില്‍ ഫോണ്‍ ലഭ്യമായിത്തുടങ്ങും.

ഈ ജിയോ 4G VoLTE ഫീച്ചര്‍ ഫോണിന്‍റെ വില വെറും പൂജ്യം രൂപയാണ് എന്നാണു മുകേഷ് അംബാനി വിശേഷിപ്പിച്ചത്. 1500 രൂപ നല്‍കിയാല്‍ ഈ ഫോണ്‍ ലഭിക്കും. 36 മാസം ഉപയോഗിച്ചാല്‍ ഈ ഫോണ്‍ തിരിച്ചു നല്‍കാം. അപ്പോള്‍ ഈ തുക ഉപഭോക്താവിന് തിരിച്ചു ലഭിക്കും. അതുകൊണ്ടുതന്നെ ശരിക്ക് നോക്കിയാല്‍ ഫോണിന്‍റെ വിലയായി ഒന്നും ഈടാക്കപ്പെടുന്നില്ല. സൗജന്യമായി ലഭിക്കുന്നത് എല്ലാം ദുരുപയോഗപ്പെടും എന്നുള്ളതു കൊണ്ടാണ് ഇങ്ങനെയൊരു സെക്യൂരിറ്റി ഡെപ്പോസിറ്റ് ഈടാക്കുന്നത് എന്നും മുകേഷ് അംബാനി പറഞ്ഞിരുന്നു