സാംസംഗ് ഗാലക്സി S8 പ്ലസിന് 4000 രൂപ കുറഞ്ഞു; കമ്പനി വെബ്സൈറ്റില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് വാങ്ങാം.

July 9, 2017, 5:21 pm

സാംസംഗ് ഗാലക്സി S8 പ്ലസിന് 4000 രൂപ കുറഞ്ഞു; കമ്പനി വെബ്സൈറ്റില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് വാങ്ങാം.
TechYouth

സാംസംഗ് ഗാലക്സി S8പ്ലസിന്‍റെ വില ഇന്ത്യയില്‍ 4000 രൂപ കുറഞ്ഞു. 6GB റാം,128GB സ്റ്റോറേജ് സ്പേസ് എന്നിവയാണ് ഇതിനുള്ളത്. സാംസംഗിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് ഇപ്പോള്‍ ഈ ഫോണ്‍ സ്വന്തമാക്കാം. തുടക്കത്തില്‍ 74,900 രൂപ വിലയുണ്ടായിരുന്ന ഈ ഫോണിന്‍റെ ഇപ്പോഴത്തെ വില 70,900 രൂപയാണ്. വില കുറച്ചതിനുള്ള കാരണം ചരക്കുസേവന നികുതി നിലവില്‍ വന്നതാണോ അതോ മറ്റെന്തെങ്കിലുമാണോ എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

പുതിയ നികുതിസംവിധാനം നിലവില്‍ വന്നതോടെ ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളുടെ വിലയില്‍ കൂടിയും കുറഞ്ഞും കാര്യമായ മാറ്റങ്ങള്‍ ദൃശ്യമാണ്. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഫോണുകള്‍ക്ക് വില കുറഞ്ഞിരുന്നു. ഗാലക്സി S8 മോഡലുകള്‍ ഇന്ത്യയില്‍ അസംബിള്‍ ചെയ്തതായതിനാല്‍ ഇവയ്ക്കും നികുതി ഇളവ് ഉണ്ട്.

വലിയ 6.2 ഇഞ്ച്‌ AMOLED ഡിസ്പ്ലേ ഉള്ള ഫോണ്‍ ആണ് ഇത്. പിന്‍ക്യാമറ 12 മെഗാപിക്സലും മുന്‍ക്യാമറ 8മെഗാപിക്സലും ആണ്. എക്സിനോസ് 8895 SoC പ്രോസസറിന്‍റെ കരുത്തോടെ എത്തുന്ന ഫോണ്‍ ആന്‍ഡ്രോയ്ഡ് 7.0 നോഗറ്റ് പ്ലാറ്റ്ഫോമിലാണ് പ്രവര്‍ത്തിക്കുന്നത്. ഐറിസ് സ്കാനര്‍, ഫെയ്സ് റെക്കഗ്നിഷന്‍ ടെക്നോളജി എന്നിവയാണ് ഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ ഉപയോഗിക്കുന്നത്. ഇതിന്‍റെ 3500 mAh ബാറ്ററി വയര്‍ലെസ്, ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനത്തോടു കൂടിയതാണ്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഇതിന്‍റെ മെമ്മറി 256 GB വരെ ഉയര്‍ത്താം.