അവസാനം തീരുമാനമായി; ഫ്ലിപ്പ്കാര്‍ട്ടുമായി ലയനത്തിനില്ല, സ്വതന്ത്രമായി മുന്നോട്ടു പോവുമെന്ന് സ്നാപ്ഡീല്‍

July 31, 2017, 4:17 pm
അവസാനം തീരുമാനമായി; ഫ്ലിപ്പ്കാര്‍ട്ടുമായി ലയനത്തിനില്ല, സ്വതന്ത്രമായി മുന്നോട്ടു പോവുമെന്ന് സ്നാപ്ഡീല്‍
TechYouth

ഫ്ലിപ്പ്കാര്‍ട്ടുമായി കമ്പനി ലയിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്‍വാങ്ങുന്നതായി ആമസോണ്‍. സ്വതന്ത്രമായിത്തന്നെ മുന്നോട്ടുപോകും. ഇതോടെ മാസങ്ങളായി ഉണ്ടായിരുന്ന ആശയക്കുഴപ്പത്തിനാണ് തിരശ്ശീല വീണത്.

സ്നാപ്ഡീല്‍ നടത്തുന്ന ജാസ്പര്‍ ഇന്‍ഫോടെക് ഫ്ലിപ്പ്കാര്‍ട്ടുമായുള്ള ഡീല്‍ ഏകദേശം ഉറപ്പിച്ചിരുന്നു കഴിഞ്ഞയാഴ്ച എന്ന് റോയിട്ടര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഓഹരി ഉടമകളുമായി ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നുവരികയായിരുന്നു.

കഴിഞ്ഞ നിരവധി ആഴ്ചകളായി സ്‌നാപ്ഡീല്‍ പരിശോധിച്ചുകൊണ്ടിരിക്കുകയായിരുന്നു ഫ്ലിപ്പ്കാര്‍ട്ട്. കണ്‍സല്‍ട്ടിംഗ് സ്ഥാപനമായ ഏണസ്റ്റ് ആന്‍ഡ് യംഗിനെയായിരുന്നു ഈ ചുമതല ഏല്‍പ്പിച്ചത്. ജപ്പാനില്‍ നിന്നുള്ള നിക്ഷേപക ഭീമന്മാരും സ്‌നാപ്ഡീലിന് ധനസഹായം നല്കുന്നവരുമായ സോഫ്റ്റ്ബാങ്ക് ആയിരുന്നു ലയനത്തിന് മുന്‍കൈ എടുത്തിരുന്നത്. രാജ്യത്തെ ഇ-കൊമേഴ്‌സ് മേഖലയില്‍ ആമസോണില്‍ നിന്ന് വന്‍ മത്സരമാണ് ഫ്‌ളിപ്കാര്‍ട്ട് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ നേരിടുന്നത്. ഫ്ലിപ്പ്കാര്‍ട്ടിനെ ലോകത്തിലെ രണ്ടാമത്തെ ആമസോണ്‍ ആക്കി മാറ്റുക എന്നതാണ് സോഫ്റ്റ്ബാങ്കിന്റെ ലക്ഷ്യം.