കയ്യിലിരിക്കുന്ന എന്തും ടിവി റിമോട്ടാക്കി മാറ്റാന്‍ പറ്റിയാലോ? 

October 2, 2017, 9:19 pm
കയ്യിലിരിക്കുന്ന എന്തും ടിവി റിമോട്ടാക്കി മാറ്റാന്‍ പറ്റിയാലോ? 
Tech Updates
Tech Updates
കയ്യിലിരിക്കുന്ന എന്തും ടിവി റിമോട്ടാക്കി മാറ്റാന്‍ പറ്റിയാലോ? 

കയ്യിലിരിക്കുന്ന എന്തും ടിവി റിമോട്ടാക്കി മാറ്റാന്‍ പറ്റിയാലോ? 

ടിവി കാണാനിരിക്കുമ്പോള്‍ സകലര്‍ക്കും പറ്റുന്ന പ്രധാന പ്രശ്‌നമാണ്, റിമോട്ട് എവിടെപ്പോയെന്ന് യാതൊരു പിടിയും കാണില്ല! എന്നാല്‍ മുന്നിലിരിക്കുന്ന എന്തും- ചായക്കപ്പോ കളിപ്പാട്ടങ്ങളോ എന്തുമാവട്ടെ- ടിവി റിമോട്ടാക്കി മാറ്റാന്‍ സാധിച്ചാലോ? കിടിലനായിരിക്കും അല്ലേ!

യുകെയിലെ ലങ്കാസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇങ്ങനെയൊരു ആശയവുമായി എത്തുന്നത്. ശരീരചലനങ്ങളോ വസ്തുക്കളുടെ ചലനങ്ങളോ ഉപയോഗിച്ച് സ്‌ക്രീന്‍ നിയന്ത്രിക്കാന്‍ സാധിക്കുന്ന സാങ്കേതിക വിദ്യയാണ് ഇവര്‍ പുതുതായി പരിചയപ്പെടുത്തുന്നത്.

'മാച്ച്‌പോയിന്റ് ടെക്‌നോളജി' എന്നാണ് ഇത് അറിയപ്പെടുന്നത്. ഒരു വെബ്ക്യാം ആണിതിന്റെ പ്രധാന ഭാഗം. ചലിക്കുന്ന വസ്തുക്കളാല്‍ പ്രവര്‍ത്തിപ്പിക്കപ്പെടുന്ന സ്‌ക്രീനിലെ ചെറിയ ഒരു ഭാഗമാണ് ഇതിന്റെ പ്രധാന ഘടകം. ഇത്തരം വസ്തുക്കളുടെ ചലനത്തിന്റെ ദിശയും മറ്റും നോക്കിയാണ് സ്‌ക്രീനില്‍ എന്തു ഫംഗ്ഷന്‍ പ്രവര്‍ത്തിക്കണമെന്ന് തീരുമാനിക്കുന്നത്.

നിലവിലുള്ള 'ജെസ്റ്റര്‍ കണ്ട്രോള്‍' ടെക്‌നോളജികളില്‍ ഉപയോഗിക്കുന്നതു പോലെ ഒരു പ്രത്യേക ശരീരഭാഗത്തിന്റെ ചലനം മാത്രമല്ല ഇതിനു തിരിച്ചറിയാനാവുക എന്ന പ്രേത്യകതയുമുണ്ട്. 'സ്‌പൊണ്ടേനിയസ് സ്‌പേഷ്യല്‍ കപ്‌ളിംഗ്' ആണ് ഇതില്‍ ഉപയോഗിക്കുന്നത്.