ജിയോയെ വെല്ലാന്‍ എയര്‍ടെല്‍ പ്ലാനുകള്‍; അഞ്ച് രൂപയ്ക്ക് 4ജിബി ഡാറ്റ; 399 രൂപയ്ക്ക് അണ്‍ലിമിറ്റഡ് പ്ലാന്‍

September 5, 2017, 12:44 pm
ജിയോയെ വെല്ലാന്‍ എയര്‍ടെല്‍ പ്ലാനുകള്‍;  അഞ്ച് രൂപയ്ക്ക്  4ജിബി ഡാറ്റ; 399 രൂപയ്ക്ക്  അണ്‍ലിമിറ്റഡ് പ്ലാന്‍
Tech Updates

ടെലികോം വിപണിയിലെ ഇപ്പോഴത്തെ ഭീമന്മാരായ ജിയോയെ വെല്ലാന്‍ മികച്ച പ്ലാനുകളുമായി എയർടെൽ. ഇതിനായി അഞ്ചു രൂപ മുതല്‍ 399 രൂപ വരെയുള്ള പ്ലാനുകളാണ് എയര്‍ടെല്‍ അവതരിപ്പിച്ചിരിക്കുന്നത്.

അഞ്ച് രൂപയുടെ പ്ലാനില്‍ എയര്‍ടെല്‍ നല്‍കുന്നത് 4 ജിബി ഡാറ്റയാണ്. ഏഴു ദിവസമാണ് ഇതിന്റെ കാലാവധി. 4ജി സിമ്മിലാണ് ഈ ഓഫര്‍ ലഭ്യമാവുന്നത്. അത് മാത്രമല്ല, ഒറ്റത്തവണ മാത്രമേ ഈ ഓഫര്‍ ലഭിക്കൂ. എല്ലാ എയര്‍ടെല്‍ നമ്പറുകള്‍ക്കും ഈ ഓഫര്‍ ലഭ്യമല്ല.

8 രൂപയുടെ റീചാര്‍ജ് പ്ലാനില്‍ 54 ദിവസത്തേയ്ക്ക് ലോക്കല്‍, എസ്ടിഡി മൊബൈല്‍ കോളുകള്‍ മിനിറ്റിനു 30 പൈസ നിരക്കില്‍ കിട്ടും. 15 രൂപയുടെ പ്ലാനില്‍ എയര്‍ടെല്‍ നെറ്റ്വര്‍ക്കിലേയ്ക്കുള്ള കോളുകള്‍ മിനിട്ടിനു 10 പൈസ നിരക്കില്‍ കിട്ടും. 27 ദിവസത്തേയ്ക്ക് ആണ് ഈ ഓഫര്‍. 30 രൂപയുടെ റീചാര്‍ജിലാവട്ടെ 27 രൂപ ടോക്ടൈം കിട്ടും.

ജിയോയോട് നേരിട്ട് എതിരിടാന്‍ എയര്‍ടെല്‍ കൊണ്ടുവന്നിരിക്കുന്നത് 349 രൂപയുടെ പ്ലാൻ ആണ്. അൺലിമിറ്റഡ് കോളുകളും ഒപ്പം 28 ജിബി ഡാറ്റയും ആണ് ഈ പ്ലാനിൽ നൽകുന്നത്. പ്രതിദിനം ഒരു ജിബിയാണ് ഡാറ്റ ലിമിറ്റ്. 28 ദിവസത്തേയ്ക്കാണ് പ്ലാൻ. പ്രതിദിനം 250 മിനിറ്റുകളും ആഴ്ചയിൽ 1,000 മിനിറ്റുകളും ആയി ഉപയോഗം നിജപ്പെടുത്തിയിട്ടുണ്ട്. ലിമിറ്റ് കഴിഞ്ഞാൽ എയർടെൽ നമ്പറിലേക്ക് പിന്നീടുള്ള കോളുകൾക്ക് മിനിട്ടിനു പത്തു പൈസ നിരക്കിൽ ഈടാക്കും. മറ്റു നെറ്റ്വർക്കുകളിലേയ്ക്ക് മുപ്പതു പൈസയും ഈടാക്കും.ഇതിനു ശേഷം പത്തു പൈസ, മുപ്പതു പൈസ നിരക്കിലാണ് ഈടാക്കുക.

ഇതുകൂടാതെ 4ജി ഉപഭോക്താക്കള്‍ക്കായി 399 രൂപയുടെ അണ്‍ലിമിറ്റഡ് ലോക്കല്‍/എസ്ടിഡി കോള്‍ പ്ലാനും ഉണ്ട്. ഇതില്‍ പ്രതിദിനം 1ജിബി നിരക്കില്‍ 28 ദിവസത്തേയ്ക്ക് 28ജിബി ഡാറ്റ ലഭിക്കും. ഫ്രീ റോമിംഗ് പ്ലാന്‍ ആണിത്.